Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി   - അനില്‍ മറ്റത്തിക്കുന്നേല്‍

Picture

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 30, ജൂലൈ 1 & 2 തീയതികളില്‍ ചിക്കാഗോയിലെ സേക്രഡ് ഹാര്‍ട്ട് & സെന്റ് മേരീസ് ദൈവാലയങ്ങളിലായി നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യത്തോടെയാണ് മൂന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസിലും യുവജനങ്ങള്‍ക്കുവേണ്ടി ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികള്‍ നടത്തപ്പെടുക. കോട്ടയം അതിരൂപതയിലേയും ചിക്കാഗോ സീറോ മലബാര്‍ രൂപതയിലേയും മെത്രാന്മാര്‍, പ്രസിദ്ധരായ വചന പ്രഘോഷകര്‍, ദൈവ ശാസ്ത്ര പണ്ഡിതന്മാര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നേതൃത്വ നിരയാണ് മൂന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ അനുഗ്രഹദായക ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കുവാനായി എത്തുന്നത്. ധ്യാന പ്രസംഗങ്ങളും, സെമിനാറുകളും, സംവാദങ്ങളും, കലാപരിപാടികളുമൊക്കെയായി വര്‍ണ്ണശബളമായ ദിവസങ്ങളാണ് ഈ ആഴ്ചയില്‍ ചിക്കാഗോയില്‍ എത്തുവാന്‍ പോകുന്നത്. കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാര്‍ത്ഥ അര്‍ത്ഥത്തിലും മനസ്സിലാക്കുവാനും, അവയെ ക്‌നാനായ കുടുംബങ്ങളില്‍ പരിപോക്ഷിക്കുവാനുമുള്ള ഊര്‍ജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഈ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാനും, ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുവാനും എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും ഒരിക്കല്‍ കൂടി ഹൃദയപൂര്‍വ്വം ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോണ്‍ഫ്രന്‍സ് ചെയര്‍മാനും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.


ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ്: സായാഹ്നങ്ങളെ വര്‍ണ്ണ ശബളമാക്കുന്ന കലാ സന്ധ്യകള്‍

ചിക്കാഗോ: ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 30, ജൂണ്‍ 1 & 2 തിയ്യതികളില്‍ ചിക്കാഗോയിലെ ഇരു ക്‌നാനായ കത്തോലിക്കാ ദൈവാലയങ്ങളിലുമായി നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സിന്റെ സായാഹ്നങ്ങളെ വര്‍ണ സമ്പുഷ്ടമാക്കുവാന്‍ വിപുലമായ കലാ പരിപാടികളുമായി സംഘാടകര്‍ തയ്യാറായി കഴിഞ്ഞു. കോണ്‍ഫറന്‍സിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച്ച വൈകിട്ട് മുതിര്‍ന്നവരും യുവതീ യുവാക്കളും ഒരുമിച്ചാണ് സെന്റ് മേരീസ് ദൈവാലയ ഹാളില്‍ വച്ച് നടത്തപ്പെടുന്ന കലാ സന്ധ്യയില്‍ പങ്കെടുക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തുന്നവരും ചിക്കാഗോയിലെ അനുഗ്രഹീത കലാ കാരന്മാരും കലാ കാരികളും സ്‌റ്റേജില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുമ്പോള്‍, ഈ ഫാമിലി കോണ്‍ഫറന്‍സിന്റെ സായാഹ്നങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന ദൃശ്യ വിസ്മയം സമ്മാനിക്കും.

വെള്ളിയാഴ്ചത്തെ പരിപാടികളില്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇനമാണ് സ്വാഗത നൃത്ത്വം. ഫാമിലി കോണ്‍ഫറന്‍സിന്റെ തീം സോങ്ങ് രചനയില്‍ സാമാനം കരസ്ഥമാക്കിയ സിറിള്‍ മുകളേലിന്റെ രചനക്ക് പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച്, പിന്നണി ഗായകന്‍ ഫ്രാന്‍കോ ആലപിച്ച തീം സോങ്ങിന് ചുവടുകള്‍ വെയ്ക്കുന്നത് ചിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് ടീച്ചറായ ലല്ലു ടീച്ചറിന്റെ ശിക്ഷണത്തിലുള്ള 16 യുവതീ യുവാക്കളാണ്. ഈ തീം സോങ്ങ് ആദ്യമായി അവതരിക്കപ്പെടുന്ന വേദികൂടിയാകും വെള്ളിയാഴ്ചത്തെ കലാ സന്ധ്യയുടെ വേദി.

ശനിയാഴ്ച്ച വൈകിട്ട് യുവതീ യുവാക്കള്‍ക്ക് ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിലും മുതിര്‍ന്നവര്‍ക്കായി സെന്റ് മേരീസ് ദൈവാലയത്തിലുമായി പ്രതേകം പ്രത്യേകമായാണ് കലാ പരിപാടികള്‍ നടത്തപ്പെടുക. ഞായറാഴ്ചത്തെ സായാഹ്നത്തെ അര്‍ത്ഥസമ്പുഷ്ടവും വര്‍ണ്ണ വിസ്മയവുമാക്കുന്നത് കൈറോസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന െ്രെകസ്റ്റ് വിന്‍ നൈറ്റ് എന്ന വര്‍ഷിപ്പ് കോണ്‍സെര്‍ട്ട് കൊണ്ടാണ്. സാങ്കേതിക മികവോടെ മികച്ച ശബ്ദത്തിന്റെയും, വര്‍ണ്ണ ശബളമായ വെളിച്ചത്തിന്റെയും പശ്ചാത്തലത്തില്‍, ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ധ്യാനാത്മകമായ മികച്ച ഒരു സംഗീതപരിപാടിയും അതോടൊപ്പം ആരാധനയുമൊക്കെയായി പുതിയ ഒരു അനുഭൂതി സൃഷ്ടിക്കുന്ന സായാഹ്നമായിരിക്കും െ്രെകസ്റ്റ് വിന്‍ നൈറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെ വിവിധ ഭങ്ങളില്‍ നിന്നും എത്തുന്ന യുവതീ യുവാക്കളാണ് െ്രെകസ്റ്റ് വിന്‍ നൈറ്റ് എന്ന സംഗീത പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. മറ്റ് കലാ പരിപാടികള്‍ക്ക് മേരി ആലുങ്കല്‍, ഗ്രേസി വാച്ചാച്ചിറ, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ചുക്കാന്‍ പിടിക്കുന്നത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code