Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് ആദരിച്ചു

Picture

കാഞ്ഞിരപ്പള്ളി: കാര്‍ഷിക സാമൂഹ്യ സാമുദായിക മേഖലകളിലെ സേവനങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള സമഗ്രശ്രേഷ്ഠ പുരസ്കാരം നേടിയ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മികവ്-2017 സമ്മേളനത്തില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ.പി.എ.ഷെമീര്‍, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മരായ സോഫി ജോസഫ്, മറിയാമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം, ആശ ജോയി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

സമഗ്രശ്രേഷ്ഠ പുരസ്കാരം നേടിയ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നല്‍കുന്നു. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, അന്നമ്മ ജോസഫ്, മാഗി ജോസഫ്, മറിയാമ്മ ജോസഫ്, ജോളി മടുക്കക്കുഴി, അഡ്വ.പി.എ.ഷെമീര്‍, പ്രകാശ് പള്ളിക്കൂടം എന്നിവര്‍ സമീപം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code