Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വപ്നങ്ങളെ യാഥാര്‍ഥ്യമാകുന്ന സര്‍ക്കാര്‍ (ജോസ് കാടാപുറം)

Picture

ഒരു ഭരണാധികാരി പുതിയ നയം ആവിഷ്കരിക്കുമ്പോള്‍ മനസ്സില്‍ കാണേണ്ടത് നാട്ടിലെ ദരിദ്രരായ മനുഷ്യ നെകുറിച്ച ആയിരിക്കണം .ഈ മെയ് 21ന് ഒരു വര്‍ഷം തികയുന്ന പിണറായി വിജയന്‍റെ സര്‍ക്കാര്‍ സമസ്തമേഖലയിലെ വികസനം , അഴിമതി മുക്ത ,മതേതര കേരളം എന്നിവയിലേക്കു ലക്ഷ്യമിടുന്നു .കേരളത്തിലെ ചെറുപ്പക്കാരുടെ പിന്തുണ സര്‍ക്കാരിനു കിട്ടി കാരണം നിയമന നിരോധനം മാറ്റിയിട്ടു 36000 പേര്‍ക്ക് പുതിയ നിയമനം നല്കി .ഗെവര്‍ ന്മേന്റ് സത്യാപ്രതിജ്ഞ ചെയ്തപ്പോള്‍ സര്‍ക്കാര്‍ കൊടുത്ത വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പാക്കുന്ന കാഴ്ച നമ്മള്‍ കാണുന്നതു് .തുടക്കത്തില്‍ മൂഖ്യമന്ത്രി ഭരണ സിരാകേന്ദ്രമായ സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത് .നിങ്ങളുടെ മുമ്പില്‍ വരുന്ന ഓരോ ഫയലുകളും ഓരോ ജീവിധമാണെന്ന സത്യം മറക്കരുതെന്നും ,ഓരോ ഉദ്യോഗസ്ഥരും അവരുടെ ഡെസ്കില്‍ വരുന്ന ഫയലുകള്‍ തന്റേതായ തീരുമാനങ്ങള്‍ എടുക്കാതെ മുകളിലേക്കു പറഞ്ഞു വിടാന്‍ പറ്റുകയുള്ളു എന്ന നിര്‍ദ്ദേശം , സമയത്തിന് ജോലിക്കു ഹാജരാകണമെന്നും ജോലി തീരാതെ സീറ്റില്‍നിന്നു പോകാന്‍ പാടില്ല എന്ന നിര്‍ദേശവും കേരള രാഷ്ട്രീയ ഉദ്യോഗസ്ഥ ചരിത്രത്തിലെ നിര്‍ണായക രേഖയാണ് . ഒരു വര്‍ഷം കേരളത്തിലെ താപ്പാനകളായ ഉദ്യഗസ്ഥന്മാരെ ഒറ്റയടിക്ക് ശരിയാകുമെന്ന് ആരും കരുതുന്നില്ല ,പക്ഷെ നന്നാകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു

44 നദികള്‍ ഉള്ള കേരളം എന്നാല്‍ പല നദികളും വറ്റിവരണ്ടു ..കൊടിയ വേനലില്‍ ചുട്ടു പൊള്ളിയപ്പോഴും എല്ലാവര്ക്കും ജലം എത്തിക്കാന്‍ ഗെവ ര്‍ന്മേന്റിനു കഴിഞ്ഞു ഈ അടുത്ത കാലത്തു തിരുവന്തപുരത്തു കുടിവെള്ള ക്ഷാമം ഉണ്ടായപ്പോള്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയില്‍ എത്തിച്ചത് വിസ്മയകരമായ വേഗത്തില്‍ ആയിരുന്നു .തലസ്ഥാന നഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച ജലസേചന വകുപ്പ് അഭിനന്ദനം അര്‍ഹിക്കുന്നു .ഒരുവര്‍ഷം കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി എന്ന് , ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നതിനു ആദ്യത്തെ ഉത്തരം അഴിമതിയുടെ ജീര്‍ണസംസ്കാരം കേരളത്തില്‍ നിന്ന് തുടച്ചു നീക്ക കപ്പെട്ടു എന്നുള്ളതാണ് .ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന ജോലി അവസാനഘട്ടത്തിലാക്കി ..ഒരിക്കലും ഇത് നടക്കില്ലായെന്നായിരുന്നു പൊതുവെ കരുതിയിരുന്നത് ..ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പുനരാവിഷ്ക്കരിച്ചു 2018 ഈ പദ്ധതി പൂര്‍ത്തിയാകും .
കുടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ പണി പൂര്‍ത്തിയാക്കി ,6500 കോടിയുടെ തീരദേശ ഹൈവേ മുന്നോട്ടു പോകുന്നു .3500 കോടിയുടെ മലയോര ഹൈവേ നടപടി തുടങ്ങി .സമ്പൂര്‍ണ വൈദ്യുതി കരണത്തിലൂടെ കേരളം ഇന്ത്യ രാജ്യത്തെ ആദ്യ സംസ്ഥാനമായി .ഏതാണ്ട് ആദ്യവാസികള്‍ക്കു ഉള്‍പ്പെടെ 2 .5 ലക്ഷം പേര്‍ക്ക് പുതിയതായി കറണ്ട് നല്‍കി .കടുത്ത വരള്‍ച്ചയിലും കേരളത്തില്‍ പവര്‍ ക ട്ടൊ ലോഡ് ഷെഡിങ്ങോ ഇല്ല ,വൈദ്യുതി മന്ത്രിക്കു എഴുത്തും വായനയും അറിയില്ല എന്ന വിമര്‍ശനത്തിനു ആ വകുപ്പില്‍ പണിയെടുക്കാനറിയാമെന്നു ആ മന്ത്രി തെളിയിച്ചു കഴിഞ്ഞു .വിദ്യാഭ്യാസത്തിന്റെ കുറവ് ഭരണ മികവില്‍ നികത്തിയ മന്ത്രിയാണ് എംഎം മണി .ഒരു വര്‍ഷത്തിനകം തന്നെ വിവിധ ഏജന്‍സികള്‍ മുഖാ ന്തരം 62 .62 മെഗാ വാട്ട് വൈദ്യുതിപദ്ധതികള്‍ കമ്മീഷന്‍ ചെയ്ത് .മാത്രമല്ല കായകുളം താപനിലയം കേരള സര്‍ക്കാര്‍ വൈദ്യുതിവകുപ്പ് വഴി ഏറ്റെടുക്കാന്‍ പോകുന്നു ...ലക്ഷ കണക്കിന് മീറ്ററുകള്‍ക്കു ഓര്‍ഡര്‍ കൊടുത്തിട്ടു കോടിക്കണക്കിനു കമ്മീഷന്‍ പറ്റുന്ന പഴയ മന്ത്രിയല്ല ഇപ്പോഴത്തെ മന്ത്രി .

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കൂള്‍ തുറക്കും മുന്‌ബെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി ..മുന്‍ ബു ഓണം നേരത്തെ വന്നതുകൊണ്ട് ക്രിസ്‌റ്മസ് ആകുമ്പോള്‍ പുസ്തകം കിട്ടുകയുള്ളു എന്നുപറഞ്ഞ വിദ്യാഭ്യസമന്ത്രിയല്ല ഇപ്പോള്‍ ,കേരളം അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകള്‍ കൊണ്ട് നിറയാന്‍ പോകുന്നു.

ക്ഷേമ പെന്‍ഷനുകള്‍ തുക വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല വീടുകളി ലെത്തിച്ചുകൊടുത്തു .ലൈഫ് പദ്ധതിയിലൂടെ കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതി ,5 വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെകേരളത്തില്‍ എല്ലാവര്ക്കും വീട് ലഭിക്കും ഇത് മാത്രം മതി സര്‍ക്കാരിന്റ നേട്ടം വിലയിരുത്താന്‍ .വിദ്യാഭ്യസ വായ്പാഎടുത്തു തിരിച്ചെടുക്കനാകാത്ത ആല്മഹത്യക്കു ഒരുങ്ങി കഴിഞ്ഞിരുന്നകുടുംബങ്ങളില്‍ നിന്ന് ഇനി മുതല്‍ സര്‍ക്കാര്‍ അവരുടെ വായ്പ തിരിച്ചടക്കും അതിനു വേണ്ടി 900 കോടി രൂപയുടെ പദ്ധതി നടപ്പാക്കി കഴിഞ്ഞു ..സ്ത്രീകള്‍ക്കതിരെ അതിക്രമം നടന്ന എല്ലാ കേസുകളിലും ശക്തമായ നടപടി ഉണ്ടായി എന്ന് മാത്രമല്ല സ്ത്രീ പീഡകരെ ജാതിയോ മതമോ പണമോ പ്രമാണിത്തമോ നോക്കാതെ പിടിച്ചകത്താക്കി .പോലീസ് ഭരണത്തില്‍ കുറ്റവാളികള്‍ എത്ര വലിയവനയാലും ജയിലിലാകുമെന്നു ജനങ്ങള്‍ക്കു ഈ ഭരണത്തില്‍ ഉറപ്പായി .എറണാകുളത്തു നടിയെ ആക്രമിച്ച കേസില്‍ ആറാം നാള്‍ മുഴുവന്‍ പ്രതികളെയും പിടിച്ചു .. കൊച്ചിയിലെ മധ്യവയസ്കനെ കൊന്നു കിണറ്റില്‍ തള്ളിയ തൊഴിലുടമയെ മൂനാം നാള്‍ പിടിച്ചു അയാളുടെ പണവും സ്വാധീനവും കണ്ട് പോലീസ് പിന്മാറിയില്ല , അങ്ങനെ ഇക്കാലയളവില്‍ ഉണ്ടായഎല്ലാ അക്രമങ്ങളിലും പോലീസ് കുറ്റവാളികളെ പിടിച്ചു .മാത്രമല്ല ഒരു വര്ഷത്തിനകും കേരളത്തിലെ കേസുകളില്‍ വലിയ കുറവുണ്ടായി എന്നാണ് യഥാര്‍ത്ഥ കഥ .കേരളത്തില്‍ ആര്‍ എസ എസ പിടിമുറക്കാന്‍ നോക്കുന്നതിന്റെ ഭാഗമായി ഉണ്ടായ കൊലപാത കങ്ങളും ഒഴികെ ക്രമസമാധാനം ഭദ്രമാണ് .ഇക്കൂട്ടരെ അവരുടെ പീഡക വീരന്മാരായ സ്വാമിമാരും ആള്‍ദൈവങ്ങളും കാണിച്ച പീഡനങ്ങളിലും സ്ത്രീകളും പൊതുസമൂഹവും തക്ക ശിക്ഷ നല്‍കി ക്രമാസമാദാനം കാത്തുപരിപാലിക്കുന്ന കാഴ്ചയാണ് കാലിക സംഭവങ്ങള്‍ തെളിയിക്കുന്നത് .

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു 419 കോടിയുടെ രൂപയുടെ കണ്‍സ്യൂമര്‍ ഫെഡ് നഷ്ടവും നികത്തി 64 .74 കോടി രൂപയുടെ ലാഭത്തിലാക്കിയത് മന്ത്രിയുടെ ശക്തമായ നിലപാടും ,കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവ് ചുരുക്കിയും ,ഭരണ ധൂര്‍ത്തും അധിക ചിലവും ഒഴിവാക്കിയുമാണ് ഈ നേട്ടം കണ്‍സ്യൂമര്‍ഫെഡ് ഉണ്ടാക്കിയത് ..ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്തു ഒന്നാമത് എത്തി .പബ്ലിക് അഫര്‍ സ് ഇന്‍ഡക്‌സ് പട്ടിക പ്രകാരമാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായ ഗുജറാത്തിനെ പിന്തള്ളി കേരളവും തമിഴ്‌നാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത് .ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിന് കൊച്ചി മെട്രോയില്‍ അവര്‍ക്കു ജോലി നല്കിയതിനെ ഗാര്‍ഡിയന്‍ പത്രം അഭിനന്ദിച്ചതിലൂടെ ലോകം മുഴവന്‍ അംഗീകാരമായി മാറി .

കേരളത്തില്‍ ഇടുക്കിയിലും ,കാസര്‍കോഡിലും ,മലപ്പുറത്തുമായി പതിനായിരും പേര്‍ക്ക് പട്ടയം നല്കി എന്ന് മാത്രമല്ല ,കുടിയേറ്റക്കാരെയും ,കൈയേറ്റക്കാരെയും രണ്ടയി കാണുകയും വന്‍കിട കൈയേറ്റകാര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു .. കഴിഞ്ഞ മന്ത്രിസഭയിലെ 19 കാട്ടുകള്ളന്മാരായ മന്ത്രിമാര്‍ താറുമാറാക്കിയ സാമ്പത്തിക രംഗം കൈയില്‍ കിട്ടിയപ്പോള്‍ പകച്ചുനില്‍കാത കിഫബിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കേരളത്തെ വികാസനോത്മുക സംസ്ഥാനമാക്കി മാറ്റി ..

കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ആരംഭിക്കുകയാണ് ,മെട്രോ പൂര്‍ണമായി സജ്ജമാകുന്നതോടെ 1800 പേര്‍ക്കെങ്കിലും ജോലി നല്കനാകും മെട്രോയുടെ ക്ളീനിംഗ്,പാര്‍ക്കിംഗ് ,ടിക്കറ്റ് വിതരണം കുടുംബസ്ത്രീകാര്‍ ഇനി മുതല്‍ നിര്‍വഹിക്കും .

ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്നു ,യാതൊരു ബന്ധമില്ലാത്ത നുണ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യം നിലവില്‍ ഉണ്ട് എന്നാല്‍ അവരുടെ അജണ്ഡയുടെ ഭാഗമായ തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ ..പണ്ടൊക്കെ അത് നടക്കുമായിരുന്നു ഒന്നോ രണ്ടോ മുത്തശ്ശി പത്രങ്ങളും അവരുടെ ചാനലുകളും ബിജെപി നേതാവിന്റെ ചാനല് ആയ ഏഷ്യാനെറ് കൂടി തെറ്റായ വാര്‍ത്തകള്‍ ,വിവാദങ്ങള്‍ ഒക്കെ ഉണ്ടാക്കിയാല്‍ അത് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനം,അതിനു തെളിവാണ് ഇവര്‍ കെട്ടിപ്പൊക്കിയ സമരങ്ങള്‍ എല്ലാം പൊട്ടി പാളീസായി മുന്നാറിലേതടക്കം .കേരളത്തിലെ സാധാരണക്കാര്‍ കേരളത്തെ സ്‌നേഹിക്കുന്ന പ്രവാസികള്‍ ഒക്കെ കൂടി സോഷ്യല്‍ മീഡിയ വഴി ഇവരുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കി .കേരളത്തിലെ ഏതങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലില്‍ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ പൊതു ബോധത്തെ ഒട്ടുമേ സ്വാധിനിക്കാന്‍ ഈ നുണ പത്രങ്ങള്‍ക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാര്‍ക്കും മുന്‌ബെ പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ഈ അടുത്തയിട ഉണ്ടായ പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ എല്‍ ഡി ഫ് വന്‍ ഭൂരിപക്ഷആം നേടിയത് .കേരളത്തിലെ സാധാരണക്കാര്‍ കേരളത്തെ സ്‌നേഹിക്കുന്ന പ്രവാസികള്‍ ഒക്കെ കൂടി സോഷ്യല്‍ മീഡിയ വഴി ഇവരുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കി .കേരളത്തിലെ ഏതങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലില്‍ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ പൊതു ബോധത്തെ ഒട്ടുമേ സ്വാധിനിക്കാന്‍ ഈ നുണ പത്രങ്ങള്‍ക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാര്‍ക്കും മുന്‌ബെ പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ഈ അടുത്തയിട ഉണ്ടായ പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ എല്‍ ഡി ഫ് വന്‍ ഭൂരിപക്ഷആം നേടിയത് .

അവസാനമായി ജാതിയും മതവും പറഞ്ഞു അധികാരത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി പോരടിച്ചു സമൂഹത്തെ മലിനമാക്കിയ , മെത്രന്മാര്‍ ,സുകുമാരന്‍ നാ യര് ,വെള്ളാപ്പിള്ളി മാരുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാനും ഇവന്മാരെ എടുത്തു തോട്ടിലെറിയാനും പിണറായി സര്‍ക്കാരിന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമാണ് .

ചുരുക്കത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പിണറായി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുള്ള നേതൃത്വം തന്നെയാണ് .ജോപ്പനും ജിക്കുമോനും സലിംരാജും മേയുന്ന പുല്പുറമാകാന്‍ സര്‍ക്കാരിനെ വിട്ടുകൊടുക്കാതിരികുമ്പോള്‍ അത് ധാര്‍ഷ്ട്യം മായി കാണേണ്ടതില്ല മാത്രമല്ല ഈ സര്‍ക്കാരിന് ആദ്യവര്‍ഷം 10 / 10 മാര്‍ക്കു കൊടുക്കുന്നു .ഈ ആല്മ വിശ്വാസം സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന പാവപെട്ട ജനങ്ങള്‍ക്കു കരുത്താകും .

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code