Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എസ്.ആര്‍.ടി.സി വീണ്ടും വിവാദത്തില്‍

Picture

* യൂണിയനുകളില്‍ വിശ്വാസമില്ലെന്ന് 40% തൊഴിലാളികള്‍.
* എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടക്കം ഉന്നത മെമ്പര്‍മാര്‍ കഴിവില്ലാത്തവരെന്ന് 66% ജീവനക്കാര്‍.
* ദേശസാല്‍കൃത / സ്വകാര്യ റൂട്ട് പരിഗണനകളില്ലാതെ ഓര്‍ഡിനറി ബസുകള്‍ സ്വകാര്യമേഖലയ്ക്കും ലിമിറ്റഡ് ഓര്‍ഡിനറി അടക്കം സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സിയ്ക്കും നീക്കിവയ്ക്കണം.
* കെ.എസ്.ആര്‍.ടി.സി പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.

ജനകീയസാമ്പത്തിയ വിഷയങ്ങളില്‍ ഗൗരവമേറിയ പൊതുചര്‍ച്ചകള്‍ നടക്കാന്‍ സാമൂഹിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തോളോടുതോള്‍ ചേര്‍ന്ന് ഗവേഷണങ്ങള്‍/പഠനങ്ങള്‍ നടത്തണമെന്ന ഫാദര്‍ ആന്റണി നിരപ്പേലിന്റെ വിപ്ലവചിന്തയുടെ ഭാഗമായി, സംസ്ഥാനത്തെ ഒരു കോളേജ് അവരുടെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി കോളേജ് ഫണ്ട ില്‍നിന്നുതന്നെ രണ്ട ുലക്ഷം രൂപാ ചിലവഴിച്ച് നടത്തി തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി.യെ പറ്റിയുള്ള ആദ്യ ഗവേഷണപ്രബന്ധം കാഞ്ഞിരപ്പള്ളി സെന്റ്
ആന്റണീസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസവിചക്ഷണനുമായ ഫാദര്‍ ആന്റണി നിരപ്പേല്‍ സംസ്ഥാന മുഖ്യമന്ത്രി പിണാറായി വിജയനു സമര്‍പ്പിച്ചു.

പൊന്‍കുന്നം സെന്റ് ആന്റണീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ 2 ബാച്ചില്‍പ്പെട്ട എം.ബി.എ. വിദ്യാര്‍ത്ഥികളാണ് കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി പ്രവര്‍ത്തനങ്ങളെ പ്രമുഖ ഗതാഗത മാനേജ്‌മെന്റ് വിദഗ്ദ്ധനും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സ്ഥാപകനും സംസ്ഥാന ആസൂത്രണബോര്‍ഡ് ഗതാഗത വര്‍ക്കിംഗ് ഗ്രൂപ്പ് അംഗവുമായ ജയിംസ് വടക്കന്റെ ഗവേഷണ നേതൃത്വത്തിലും പ്രിന്‍സിപ്പല്‍ ഷിബു തങ്കച്ചന്‍, ആന്റണി ജോസഫ് കല്ലമ്പള്ളി, മറിയാമ്മ അലക്‌സ്, അനീഷ് തോമസ്, ലക്ഷ്മി സുരേഷ്, സൗമ്യ വര്‍ഗീസ്, ഷാരോണ്‍ തോമസ് എന്നീ അദ്ധ്യാപകരുടെ നിയന്ത്രണത്തിലും 2 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി 500ലധികം പേജുകള്‍ വരുന്ന പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും ഏതാണ്ട ് 90,000 ജീവനക്കാരെയും / പെന്‍ഷന്‍കാരെയും പോറ്റുന്ന കെ.എസ്.ആര്‍.ടി.സി യിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ശക്തമായ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തിക്കുന്നതും കെ.എസ്.ആര്‍.ടി.സി യിലാണ്. എന്നാല്‍ 40% തൊഴിലാളികള്‍ക്കും (2016 മാര്‍ച്ച്) തൊളിലാളി യൂണിയനുകളില്‍ വിശ്വാസമില്ല എന്നാണ് അവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്.

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ കഴിവോ ഇല്ലാത്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ആണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയതെന്ന പൊതുചിന്ത ശരിയാണെന്നു തെളിയിക്കുന്നു.. കോളേജ് നടത്തിയ പഠനത്തില്‍ 66% ജീവനക്കാരും കെ.എസ്.ആര്‍.ടി.സി യിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിവില്ലാത്തവരാണെന്ന് അഭിപ്രായപ്പെട്ടു.

ദേശസാല്‍ക്കരണ റൂട്ടുകളെ സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ക്കു വേദിയായ കോട്ടയം കുമളി റൂട്ടില്‍ സെന്റ് ആന്റണീസ് കോളേജ് നടത്തിയ ട്രാഫിക് സര്‍വ്വേയില്‍ പൊന്‍കുന്നത്തു നിന്നും മുണ്ട ക്കയം ഭാഗത്തേയ്ക്ക് 210 സ്വകാര്യ ബസ്ട്രിപ്പുകളും 130 കെ.എസ്.ആര്‍.ടി.സി ട്രിപ്പുകളുമുണ്ടെ ന്നും കോട്ടയം ഭാഗത്തേയ്ക്ക് 220 സ്വകാര്യ ബസ്ട്രിപ്പുകളും 124 ഗടഞഠഇ ട്രിപ്പുകളുമുണ്ടെ ന്ന് കണ്ടെ ത്തിയിരുന്നു. പീക്ക് ടൈം ഒഴിവാക്കിയാല്‍ 90% ബസുകളിലും പകുതിപോലും യാത്രക്കാരില്ലെന്നു കണ്ടെ ത്തിയിരുന്നു.

ദേശസാല്‍കൃത/സ്വകാര്യ ബസ് റൂട്ട് എന്ന പരിഗണനയില്ലാതെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ സ്വകാര്യമേഖലയ്ക്കും ലിമിറ്റഡ് ഓര്‍ഡിനറി അടക്കമുള്ള സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സി യെ ലാഭകരമാക്കാം. സ്വകാര്യബസുകള്‍ ഓടാത്ത പ്രദേശങ്ങളിലേയ്ക്ക് മാത്രം ഗടഞഠഇ ഓര്‍ഡിനറി ബസുകള്‍ പരിമിതപ്പെടുത്തണം.

ഷിബു തങ്കച്ചന്‍
പ്രിന്‍സിപ്പല്‍, സെന്റ് ആന്റണീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസ്, പൊന്‍കുന്നം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code