Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 2ന്   - ജിമ്മി കണിയാലി

Picture

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷം സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണിവരെ ചിക്കാഗോയിലെ താഫ്റ്റ് ഹൈസ്കൂള്‍ (6530 W Bryn Mawr Ave, Chicago) ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന ഓണം എന്ന നിലയില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ മനോഹരമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നതിനായി രഞ്ജന്‍ ഏബ്രഹാം, ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍ പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി നേരിട്ടാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. വൈകുന്നേരം 4 മണിമുതല്‍ 6മണിവരെ ഓണസദ്യ, തുടര്‍ന്ന് ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള സാംസ്ക്കാരികഘോഷയാത്ര മലയാള ചലച്ചിത്ര സീരിയല്‍ രംഗത്തുനിന്നുമുള്ള താരസാന്നിധ്യവും അമേരിക്കന്‍ മലയാളി നേതൃത്വത്തിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള സാംസ്കാരിക സമ്മേളനം, തുടര്‍ന്ന് രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കലാസദ്യ എന്നിവയാണ് ഇപ്രാവശ്യം വിഭാനചെയ്യുന്നത്.

കലാസദ്യയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജിമ്മി കണിയാലി (630 903 7680), സിബിള്‍ ഫിലിപ്പ് (630 697 2241) എന്നിവരുടെ പക്കല്‍ പേരു നല്‍കണമെന്ന് പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം അഭ്യര്‍ത്ഥിച്ചു.

കലാമേള 2017 ല്‍ ഒന്നാം സ്ഥാനം ലഭിച്ച ഗ്രൂപ്പ് ഇനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

ജാതിമത ഭേദമന്യേ യാതൊരു പ്രാദേശിക പരിഗണനകളുമില്ലാതെ മറ്റേതെങ്കിലും മലയാളി സംഘടനകളിലെ അംഗമാണോ എന്നതൊന്നും നോക്കാതെ ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികള്‍ക്കും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം എന്നു ഭാരവാഹികള്‍ പറഞ്ഞു.
ഓണം 2017 ന്റെ വിജയകരമായ നടത്തിപ്പിനായി അച്ചന്‍ കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍, ജേക്കബ് മാത്യു പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കല്‍, ടോമി അമ്പനാട്ട്, ബിജി സി മാണി എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് ഒറ്റക്കെട്ടായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code