Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എബിന്‍ മാത്യുവിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ   - ബ്രിജിറ്റ് ജോര്‍ജ്

Picture

ഷിക്കാഗോ: അമ്പയത്തോട്, കണ്ണൂര്‍ അന്നക്കുട്ടി - മാത്യു പടിയാനിക്കല്‍ ദമ്പതികളുടെ പ്രിയപുത്രന്‍ എബിന്‍മാത്യു, 27 ഷിക്കാഗോയില്‍ മെയ് 17 ന്നടന്ന ഒരു കാറപകടത്തില്‍ മരണമടഞ്ഞു.
ഏകസഹോദരി സ്‌റ്റെഫിന്‍ മാത്യുവും, ഫിയാന്‍സേ ആനും ഇന്ത്യയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ്.

മെയ് 22, തിങ്കളാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വ െരബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും. സംസ്കാര ശുശ്രൂഷകള്‍ ഇന്ത്യയിലായിരിക്കും നടത്തുക.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് എബിന്‍ കുടുംബസമേതം ഇന്ത്യയില്‍ നിന്നും ഷിക്കാക്കാഗോയിലേക്ക് കുടിയേറിയത്. ഒരു ഗ്യാസ്സ് സ്‌റ്റേഷന്‍ മാനേജരായി ജോലിചെയ്ത് കുടുംബത്തിന്റെ ചിലവുകള്‍ പേറിയിരുന്ന എബിന്റെ ആകസ്മികവേര്‍പാടില്‍ കടുത്തദുഃഖം അനുഭവി ക്കുന്ന ഈകുടുംബം ഈയവസരത്തില്‍ വളരെയേറെ സാമ്പത്തികപരിമിതികളും നേരിടുകയാണ്. ഈ ആവശ്യഘട്ടത്തില്‍ നിങ്ങളുടെവിലയേറിയ സാമ്പത്തിക സഹായം ഇവര്‍ അഭ്യര്‍ത്ഥിക്കുകയാണ്.

Link to make donations: http://mk2.gofund.me/for-abin-mathew-of-westmont?rcid=r01-149513861376-11bfe0d33107467f

പൊതുദര്‍ശനത്തിന്റെ അവസരത്തിലും ഡൊണേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ചെക്കുകള്‍ ‘Syro Malabar Cathedral’ ന്റെപേരില്‍ എഴുതി, memo യില്‍ Abin’s family എന്നുംരേഖപ്പെടുത്തുക.

നിങ്ങളുടെ വിലയേറിയ എല്ലാസഹായ സഹകരണങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ പേരിലുള്ള നന്ദി അറിയിച്ചുകൊള്ളുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code