സി.കെ വിനീതിന് ഇരട്ടഗോള്‍; ബംഗളുരു എഫ്.സിക്ക് ഫെഡറേഷന് കപ്പ്
കട്ടക്: ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഏജീസിനോടുള്ള ‘പ്രതികാരം’ മലയാളി താരം സി.കെ. വിനീത് തീര്‍ത്തത് മോഹന്‍ ബഗാനോടായിരുന്നു. മലയാളത്തിന്റെ പ്രിയതാരം സി.കെ. വിനീതിന്റെ എണ്ണംപറഞ്ഞ രണ്ടു ഗോളി?ല്‍ ഫെഡറേഷന് കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്.സിക്ക് കിരീടം. അധികസമയം വരെ നീണ്ടുനിന്ന ആവേശകരമായ ഫൈനല്‍ മാമാങ്കത്തില്‍ 20ത്തിനാണ് നീലപ്പട കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെ തോല്പിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ വിനീത് 107, 119 മിനിറ്റുകളിലാണ് ഗോള്‍ നേടി ടീമിനെ ജയിപ്പിച്ചത്. ബംഗളൂരുവിന്റെ രണ്ടാം ഫെഡറേഷന് കപ്പ് കിരീടമാണിത്. നേരത്തേ 2014-15 സീസണിലും നീലപ്പട ഫെഡറേഷന് കപ്പ് കിരീടം ചൂടിയിരുന്നു.
Comments