മക്കായി മക്കായിയില്‍ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്റെ യും മക്കായി സിറ്റി കൗണ് സിലിന്റെയും മാന്‍ ഓഫ് ദി ഈയര്‍ നോമാനേഷനുകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയില്‍ വിററ്സണ്ഡേ മാക്സി ടാക്സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂര്‍ സ്വദേശി അനീഷ് വര്‍ഗ്ഗീസിനാണ് ഈ അംഗീകാരം.ഓസ്ടേലിയായില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി താമസിക്കുന്ന അനീഷ് മെല്‍ബണില്‍ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു.
ഈ യടുത്ത ദിവസം അനീഷ് ഓടിക്കുന്ന ടാക്സിയില്‍ ബേക്കേഴ്സ് ഗീക്ക് ടവേനില്‍ നിന്നും സ്വദേശികളായ 41 വയസും 61 വയസും ഉള്ളവര്‍ ടാക്സിയില്‍ കയറി. തുടക്കം മുതലേ അവര്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നു.അനീഷിന്റെ മുന്‍വശത്ത് ഇരുന്നയാത്രക്കാരനെ പിന് സീറ്റില്‍ നിന്നും കത്തിക്ക് കുത്തുകയായിരുന്നു.പെട്ടെന്ന് വണ്ടി നിര്‍ത്തിയ അനീഷ് കുത്തിയ ആള് പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങി സുരക്ഷിതമായി നിര്‍ത്തി ചികില് സകൊടുക്കുക യും പോലീസിനെയും ആംബുലന്‍സിനെയും വിളിക്കുകയായിരുന്നു.
പ്രധാന ഞരമ്പ് മുറിഞ്ഞ് രണ്ട് ഇഞ്ച് ആഴത്തില്‍ ഉണ്ടായിരുന്ന മുറിവ് ടൗവ്വല് കൊണ്ട് മൂടി പിടിച്ച് അദേഹത്തെ രക്ഷിക്കുകയായിരുന്നു. ഫസ്റ്റ് എയ്ഡ് കിട്ടി റിക്കവറിപോസിഷനില്‍ ഇരുത്തിയതുകൊണ്ടാണ് അദേഹം രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്ഥലത്ത് വച്ച് തന്നെ അനുമോദിക്കുക യുംടാക്സി ഓഫീസില്‍ വിളിച്ച് ക്യാബി ഓഫ് ദി ഈ യറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് മക്കായി സിറ്റി കൗണ്‍സിലില്‍ നിന്നും മാന്‍ ഓഫ് ദി ഈയറായി നോമാനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.
Comments