Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

Picture

ശാസ്താംകോട്ട: അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം മെയ് 11, 12 തീയതികളില്‍ വിപുലമായ പരിപാടികളോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ് അഭി. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.


ഇതോടനുബന്ധിച്ചു നടന്ന അന്താരാഷ്ട്ര സെമിനാര്‍ Creating Impact through Innovations in Teaching and Learning എന്ന വിഷയത്തില്‍ ഡോ. അച്യുത് ശങ്കര്‍, ഡോ. ഗീതാ ജാനറ്റ് വൈറ്റസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഭാരവാഹികളായ ഡോ. എം.എസ്. ഗീത, ഡോ. ജിബി ഗീവര്‍ഗീസ്, ഡോ. രാജേശ്വരി, റവ.ഡോ. എബ്രഹാം തലോത്തില്‍, റവ.ഡോ. വര്‍ക്കി ആറ്റുപുറത്ത് എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗ്ലോബല്‍ ജന. സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ടിനെ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനി ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. സമാപന സമ്മേളനത്തില്‍ ഡോ. ജോര്‍ജ് കാക്കനാട്ട് അമേരിക്ക കേന്ദ്രമാക്കി അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും കേരളത്തിലെ അകഞകഛ അംഗങ്ങളെ അമേരിക്കയില്‍വച്ച് ആഗസ്റ്റ് അവസാനം നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അകഞകഛ സെക്രട്ടറി ഡോ. എബ്രഹാം തലോത്തില്‍, ജന.സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവരെ അമേരിക്കയില്‍വച്ച് നടക്കുന്ന സമ്മേളനത്തിന്റെ കണ്‍വീനര്‍മാരായി എക്‌സി. കമ്മറ്റി തിരഞ്ഞെടുത്തു.

അഷ്ടമുടിക്കായലിലെയും മണ്‍ട്രോതുരുത്തിലെയും ജലസവാരിയോടെ സമ്മേളനം സമാപിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കി.

Picture2

Picture3

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code