Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു സായിപ്പന്‍ അപാരത (ചെറുകഥ: ഇന്ദു വിനീഷ്)

Picture

ത്രേസ്സ്യാകുട്ട്യേ ....
മോട്ടര്‍ ഓഫാക്കിക്കോടി ടാങ്ക് നെറഞ്ഞു .
ഹാവൂ ..നെറഞ്ഞോ ...കര്‍ത്താവെ സമാധാനമായി ...
ഇതിപ്പോ എത്രാമത്തെ തവണയാ ഈ കിണറു താഴ്ത്തുന്നേ ...ന്തായാലും വെള്ളം കിട്ട്യല്ലോ ..കര്‍ത്താവിനു സ്തുതി ...
ഞാന്‍ പോയി ലേശം കഞ്ഞിക്ക് വെള്ളം വെക്കട്ടെ ..

അയ്യോ ...അപ്പച്ചാ ...അമ്മച്ചീ ...ഓടിവായോ ...
ദേ നമ്മടെ കിണറ്റില് ....
ന്നാടി ...
എന്നാ പറ്റിയെടി ട്രീസാകുട്ടി ?
അപ്പച്ചാ ...അപ്പച്ചാ ദേ കെണറ്റിലോട്ട് നോക്കപ്പച്ച ..ദേ ...ദേ ഒരാള് ...
യെന്റെ കര്‍ത്താവെ ...ആളോ ...
ശരിയാണല്ലോ ...ഇയാളെന്താ നമ്മടെ കെണറ്റില്‍ ..വെള്ളംകുടി മുട്ടിക്യോ കര്‍ത്താവെ ..
എടി എടി ത്രേസ്യേ ..
നീ വായുംപൊളിച്ചു നിക്കാണ്ടെ പോയി ഒരു കയറെടുത്തേച്ചും വാ ..
ആ പിന്നേ ..ആ പാതാളക്കരണ്ടി കൂടെ എടുത്തോ ...
ന്നാലും ഇയാള്‍ക്ക് വന്നുചാടാന്‍ നുമ്മടെ കിണറെ കിട്ട്യോള്ളോ ...

യെന്റമ്മോ ...മുടിഞ്ഞ കനം ..എടി എടി വായുംപൊളിച്ചുനീക്കാണ്ട് ഒന്ന് സഹായിക്കാന്‍ ...
അങ്ങനെ ...അങ്ങനെ ...
യെന്റെ പുണ്യാളാ ...ഇതൊരു സായിപ്പാണല്ലോ ...
ത്രേസ്യാകുട്ട്യേ ..സത്യം പറ ..ഇതല്ലേ നിന്റെ ഫേസുബുക്കിലെ കള്ളകാമുകന്‍ ..
പ്ഭ ...
ദേ പെണ്‍കൊച്ചിവിടെ നിക്കുന്നു ഇല്ലേല്‍ ...
അയ്യോ ചതിക്കല്ലേ ഞാനൊരു തമാശ പറഞ്ഞതല്യോ ....
ആ ..കേറ്റ് ..അങ്ങനെ ..അങ്ങനെ ..
ങേ ..
ഇത്രേം താഴ്‌ച്ചേല്‍ വീണിട്ടും ഇങ്ങേര്‍ക്കൊന്നും പറ്റില്യാലോ ..

യൂ ആര്‍ ലക്കി സായിപ്പേ യൂ ആര്‍ ലക്കി..
വാട്ട് ..ഹു ആര്‍ യൂ മാന്‍ ?
നിങ്ങള്‍ ആരാ എന്റീന എന്നെ പിറ്റിച്ചു കൊന്റ് വന്നത് ..
ദേ സായിപ്പ് മലയാളം പറേണ് ..
എനിക്ക് മലയാലം കൊരച്ചു അരിയും .എന്റെ കുക്ക് മലയാളി ആയിരുന്നു ..അവനെ ഇംഗ്ലീഷ് പറ്റിപ്പിച്ചു പറ്റിപ്പിച്ചു ഞാന്‍ മലയാലം പറ്റിച്ചു
ആഹാ ...അതാണ് മലയാളി കേട്ടോടി ത്രേസ്സ്യേ ...
ഓ ...എന്റെ മനുഷ്യ ..നിങ്ങളു പുരണോം പറഞ്ഞുനിക്കാതെ കെണറ്റി ചാടിയതെന്തിനാന്നു ചോയിക്ക്
നാന്‍ നിങ്ങളുടെ കിണറ്റില്‍ ചാടിയില്ല ..നാന്‍ എന്റെ സ്വിമ്മിങ്പൂളില്‍ നിക്കുവാരുന്നു ...
അ അ ആ ...ഞങ്ങടെ കെണറ്റിലാണോടോ സായിപ്പേ തന്റെ സ്വിമ്മിങ് പൂള് ...
ഇങ്ങേര്‍ക്ക് വട്ടാണെന്ന് തോന്നുന്നു ...ഇങ്ങു കേരളത്തിലല്ലേ നിങ്ങടെ സ്വിമ്മിങ് പൂള് ...ഒന്ന് പോ സായിപ്പേ ..
നോ ..നൊ ..എന്റെ സ്വിമ്മിങ് പൂള് നിങ്ങളൂടെ കിണറ്റിലല്ല ...നിങ്ങളുടെ കിണറാണ് എന്റെ സ്വിമ്മിങ് പൂള്‍ ..

നിങ്ങലിപ്പോ അടിച്ചു കയറ്റിയത് എന്റെ സ്വിമ്മിങ് പൂളിലെ വെല്ലമാനു ..ആന്‍ഡേര്‍സ്റ്റാന്‍ഡ് ...

അയ്യോ ...അയ്യയ്യോ .. എനിക്ക് ചിരിക്കാന്‍മേലെ ...
അല്ല സായിപ്പേ ...സായിപ്പിന്റെ നാടെവിടന്ന പറഞ്ഞെ ...
നിങ്ങളിങ്ങോട്ട് പോര് മനുഷ്യ ..അങ്ങേര്‍ക്കു പ്രാന്താ ...
നിങ്ങലെന്നെ കലിയാക്കുകയാണല്ലേ ...അമേരിക്കയില്‍ നിന്നും വെല്ലം എടുത്തതും പോരാ കലിയാക്കുന്നോ ...
ദേ ത്രേസ്സ്യാക്കുട്ടി നീ കേക്കണുണ്ടോ ..ഞാനിപ്പോ ചിരിച്ചു ചാവും ...
ദേ അപ്പച്ചാ ..ഇത് നോക്ക്യേ ..
ഇതെന്താടി ഗ്ലോബോ ..
മ്മ് ...ഇത് കണ്ടാ ദേ ഇവിടാണ് നമ്മള് ..
ഇവിടന്നു നമ്മള് കിണറു താഴ്ത്തിതാഴ്ത്തി അപ്പ്രത് അമേരിക്കേലിരിക്കണ സായിപ്പിന്റെ സ്വിമിങ് പൂള് വരെ എത്യേക്കാണ് ...
ങേ ...
അതെ അപ്പച്ചാ ...
സ്വിമ്മിങ് പൂളിലെത്തിത് നന്നായി ...അവമ്മാരുടെ സെപ്റ്റിക് ടാങ്കിലോട്ടെങ്ങാനും ആയിരുന്നെങ്കിലോ ..
മ്മ് ..ശരിയാ ...
ആ അതാ ഞാന്‍ പറേണെ തത്കാലം അങ്ങേരെ വെറുപ്പിക്കാതെ ദിവസോം ഒരു പൂള് വെള്ളം കിട്ടുമോന്നു നോക്ക് .

.അതുശരിയാണല്ലോ ..
അല്ല സായിപ്പേട്ടൊ ...
ഞങ്ങടെ അവസ്ഥ ഭയങ്കര മോശ...നിങ്ങളു സഹായിക്കണം ..ദിവസോം ഒരു പൂള് വെള്ളം ഞങ്ങക്ക് തരണം ..ഇല്ലേല്‍ ...ഇല്ലേല്‍ ഞങ്ങള് വെള്ളം കിട്ടാതെ ചത്തു പോവും സായിപ്പേട്ടാ ...ചത്തുപോകും ...
ഓക്കേ ...ഓക്കേ ...
തരാം ..തരാം ..ഡോണ്ട് െ്രെക മിസ്റ്റര്‍ ...മിസ്റ്റര്‍ ...
ആ മിസ്റ്റര്‍ കുട്ടപ്പായി ...
യസ് മിസ്റ്റര്‍ കിറ്റപ്പായി ...
ആൗ േ...ഒരു ബ്രിഡ്ജ് പനിതാല്‍ അങ്ങോറ്റും ഇങ്ങോറ്റും വേനം ..അല്ലേ കിറ്റപ്പായി ...
ആ ...ത്രേസ്യാകുട്ട്യേ സായിപ്പു പുല്യാട്ട്രീ ...പഴഞ്ചൊലൊക്കെ അറിയാന്ന് ...
വാട്ട് ചൊല്ല് ???
അത് സായിപ്പേ ...ബനാനാടോക്ക് ബനാനാടോക്ക് ...
ഓ എന്നെ സമ്മതിക്കണം അല്ലേടിയെ ...
മ്മ് ...നിങ്ങള് കാര്യമെന്താണ് ചോദിക്കെന്റെ മനുഷ്യ ...
ഓ ശരി ശരി ...
കിറ്റപ്പായി ...നാന്‍ പറഞ്ച പോലെ ചെയ്താല്‍ വെല്ലം നാന്‍ തരാം ...
എല്ലാം സായിപ്പേട്ടന്‍ പറേണ പോലെ ...അല്ല്യോടി ..
അതെ ..അതെ ...

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം

അമേരിക്കന്‍ തീവ്രവാദികളെ സഹായിച്ച കുറ്റത്തിന് മലയാളിയെ അറസ്റ്റ് ചെയ്തു ...കുട്ടപ്പായി എന്ന് വിളിക്കുന്ന വറീതിനെയാണ് അറസ്റ്റ് ചെയ്തത് ...
മീഡിയക്ക് മുന്‍പില്‍ കുട്ടപ്പായി പൊട്ടിക്കരഞ്ഞു ..ഒരു പൂള്‍ വെള്ളത്തില്‍ കണ്ണ് മഞ്ഞളിച്ചുപോയി ...പാടില്ലായിരുന്നു ...പാടില്ലായിരുന്നു ...
കുട്ടപ്പായി ജയിലിലായി ...കുട്ടപ്പായിയുടെ കിണര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു...പില്കാലത്ത് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള ബൈപാസ് ആക്കാന്‍ പോവാണെന്നോ മറ്റോ കവലേലാരോ പറേണ കേട്ടു ..എന്തരോ എന്തോ ...

എന്തായാലും എനിക്ക് നിങ്ങളോട് പറയാനുള്ളത് കുഴല്കിണറുകളുടെ ആധിക്യം ഭൂമിയെ പൊള്ളയാക്കികൊണ്ടിരിക്കുവാണ് ..പുറംതൊണ്ടിന്റെ ബലത്തിലുള്ള ഈ നില്പില്‍ നാം നാശത്തിന്റെ വക്കിലാണ് ...ഇനിയെങ്കിലും ശ്രദ്ധിക്കുക ..
ഓ ..ഇനീപ്പോ കിണറ്റിന്റെ ചോട്ടിലെ സായിപ്പിനെ ഇത്രേം ദൂരത്തൂന്നു കണ്ടതെങ്ങനെ ?അത്രേം നീളള്ള കയര്‍ എവിടെന്നു കിട്ടി ?ഇമ്മാതിരി ചോദ്യങ്ങളുമായിട്ടാരും വരണ്ട ..അമ്പതാം നെലേടെ മോളീന്ന് ചാടി ഓടണോര്‍ക്കും വെടിയുണ്ട കയ്യോണ്ട് തടുക്കണോര്‍ക്കും കയ്യടി കൊട്കാങ്കില് മ്മക്കും തരാട്ടാ ...അല്ല പിന്നെ ...

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code