Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദിലീപ് ഷോ മേയ് 28ന് ന്യൂജേഴ്‌സിയില്‍   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ന്യൂയോര്‍ക്ക്: സിനിമാരംഗത്തെ അതുല്യപ്രതിഭകളായ ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, ഹരിശ്രീ യൂസഫ്, സമദ്, കാവ്യമാധവ്, നമിത പ്രമോദ്, റിമി ടോമി തുടങ്ങി 26ല്‍പരം കലാകാരന്മാര്‍ ഒന്നിച്ച് അണിനിരക്കുന്ന ദിലീപ് ഷോ 2017 മേയ് 28 ഞായറാഴ്ച വൈകിട്ട് 6.30ന് ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

മൂന്നുമണിക്കൂറോളം കാണികളെ ചിരിയുടേയും ചിന്തയുടേയും നടന വൈഭവത്തിന്റേയും ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്ന പുതുമയാര്‍ന്ന ഈ ഷോ ഇതിനോടകം തന്നെ അമേരിക്കയിലുടനീളം വിവിധ സ്‌റ്റേജുകളിലായി നടത്തപ്പെട്ട മികച്ചു പ്രകടനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധങ്ങളായ പുരോഗമന പദ്ധതികള്‍ക്കും മറ്റു ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ ജോജി കാവനാല്‍, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്‌നങ്ങളാണ് നടത്തിവരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റിംഗിന് www.malankara.com/megashow എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ജോജി കാവനാല്‍ 914 409 5385, സിമി ജോസഫ് 970 870 1720, ജയിംസ് ജോര്‍ജ് 973 985 8432, ജോസ് അബ്രഹാം 718 619 7719, അബ്രഹാം മാത്യു 973 704 5680, തമ്പി പനയ്ക്കല്‍ (845 667 1550), ജോര്‍ജ് കുഴിയാഞ്ഞല്‍ (914 886 8158) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code