Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേണം പുതിയ തൊഴിലവസരം; തിരുത്തണം നയങ്ങള്‍ (പി.സി. സിറിയക് ഐ.എ.എസ്)

Picture

ഇന്ത്യയില്‍ ആണ്ടുതോറും ഒന്നരക്കോടി ചെറുപ്പക്കാര്‍ പുതുതായി ജോലിതേടി എത്തുന്നു. മാസംതോറും 12 ലക്ഷംപേര്‍. ഇവര്‍ക്കെല്ലാം ന്യായമായ വരുമാനം ലഭ്യമാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകരമാകുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ ഒരു പ്രധാന കടമയാണ്.

പുതി യ തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കില്‍ പുതിയ സംരംഭങ്ങള്‍ പൊന്തിവരണം. സ്വകാര്യ സംരംഭകരോ സര്‍ക്കാരോ ഇത്തരം സംരംഭങ്ങളില്‍ മുതല്‍മുടക്കാന്‍ തയ്യാറാവണം. ആവശ്യമുള്ളത്ര സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ടി മുതല്‍മുടക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് കഴിയില്ല. അപ്പോള്‍ സ്വകാര്യമേഖലയുടെ മുതല്‍മുടക്ക് പ്രോത്സാഹിപ്പിച്ച് അവരെ അതിന് പ്രേരിപ്പിക്കത്തക്ക നയപരിപാടികള്‍ ആസൂത്രണം ചെയ്യണം. ഇതിനുവേണ്ടിയാണ് ങമസല ശി കിറശമ, ഋമലെ ീള റീശിഴ യൗശെില ൈതുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവന്നത്. ഇന്ത്യയില്‍തന്നെ നമുക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ നമ്മുടെ സ്വന്തം വ്യവസായശാലകളില്‍ ഉത്പാദിപ്പിച്ച് നാട്ടില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ദേശീയവരുമാനം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി ആഗ്രഹിച്ചു. അതോടൊപ്പം തൊഴില്‍ നടത്തുന്നവര്‍ നേരിടുന്ന പലവിധ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഒഴിവാക്കി ബിസിനസ് ലളിതവും സൗകര്യപ്രദവും ലാഭകരവുമാക്കിത്തീര്‍ത്ത് കൂടുതല്‍ പേരെ അങ്ങോട്ട് ആകര്‍ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചിരിക്കാം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു നയപരിപാടിയും ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ബിസിനസ് നടത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊടുക്കുന്നതിനു പകരം പുതിയ നിയമങ്ങളും ഇന്‍സ്‌പെക്ഷനുകളുമായി അവരെ വരിഞ്ഞുമുറുക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. ചുരുക്കത്തില്‍ ങമസല ശി കിറശമ യും മറ്റും വെറും മുദ്രാവാക്യങ്ങളായി അവശേഷിക്കുന്നു. കൂടാതെ മറ്റു രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ നികുതിയില്ലാതെയും കുറഞ്ഞ നികുതിക്കും ഇറക്കുമതി ചെയ്യാന്‍ വഴിചെയ്ത് നമ്മുടെ നാട്ടിലെ ഉത്പാദകരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ലോകത്തില്‍ പൊതു വെ വ്യാപാരമേഖലയില്‍ മാന്ദ്യസ്ഥിതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സ്ഥിതി വളരെ മെച്ചം എന്നാണ് നാം വിശ്വാസിക്കുന്നത്. ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ചയുള്ള ഒരു വലിയ സമ്പദ് വ്യവസ്ഥ ഇന്ന് ലോകത്തില്‍ ഇന്ത്യ മാത്രമേയുള്ളൂ എന്നാണ് നാം അവകാശപ്പെടുന്നത്. പക്ഷേ വേണ്ടത്ര തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. വിദഗ്ധന്മാര്‍ ഈ പ്രതിഭാസത്തെ വിവരിക്കുന്നത് ഖീയഹല ൈഏൃീംവേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വളര്‍ച്ച - എന്നാണ്. ഈ സാഹചര്യത്തില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും ബിസിനസ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടലുകള്‍ ഒഴിവാക്കുന്നതും അത്യാവശ്യം. അപ്പോളല്ലേ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകൂ?

ങമസല ശി കിറശമ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ടെങ്കിലും ഇന്നത്തെ നിലയ്ക്ക് ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ അതേ ഉത്പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ കഴിയുന്നു. സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതോടൊപ്പം നിര്‍മ്മിത ഉത്പന്നങ്ങള്‍ (ങമിൗളമരൗേൃലറ ഴീീറ)െ ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന നയങ്ങളും ഉപേക്ഷിക്കണം.

മറ്റു രാജ്യങ്ങളെല്ലാം അവരവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക രീതിയിലാണ് നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടനെ പ്രസിഡന്റ് ട്രംപ്, അമേരിക്കയുടെ കാര്യം നോക്കിയിട്ടുമതി ലോകത്തിന്റെ കാര്യം എന്നു പറഞ്ഞു. ഒബാമയുടെ പ്രത്യേക താല്പര്യത്തോടെ ചൈനയുടെ സ്വാധീനം പരിമിതപ്പെടുത്താന്‍ ഉതകുന്ന ഒരു പദ്ധതി എന്ന നിലയില്‍ തുടങ്ങിവച്ച ട്രാന്‍സ് പസഫിക്ക് സഖ്യത്തില്‍നിന്നും പിന്മാറാന്‍ തീരുമാനിക്കുകയാണ് പ്രസിഡന്റ് ട്രംപ് ചെയ്തത്. പസഫിക്ക് സമുദ്രമേഖലയില്‍ അമേരിക്കയെ വെട്ടിച്ച് ചൈന മുന്നേറും എന്ന ഭയം ഉണ്ടായിട്ടുപോലും ട്രംപ് ഈ പിന്മാറ്റം നടത്തുകയായിരുന്നു.

അതുപോലെതന്നെ യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി ആലോചനയിലിരുന്ന ട്രാന്‍സ് അറ്റ്‌ലാന്റിക് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സഖ്യത്തിന്റെ കാര്യത്തിലും ഇനി പുരോഗതി ഉണ്ടാകാന്‍ ഇടയില്ല. ആ സഖ്യത്തിന്റെ ആലോചനകള്‍ നിറുത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയ്ക്കുള്ളിലെങ്കിലും വിപണി ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. (ഇന്ന് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വില്പനയ്‌ക്കെത്തുന്ന ചരക്കുകളില്‍ 95 ശതമാനവും ചൈനീസ് നിര്‍മ്മിതമാണ്. കാരണം അവ പലതും വാണിജ്യസഖ്യങ്ങളുടെ മറവില്‍ ചൈനയില്‍നിന്നും മറ്റു രാജ്യങ്ങളിലൂടെയും വന്‍ നികുതിയിളവുകളോടെ അമേരിക്കന്‍ വിപണിയില്‍ എത്തുകയാണ്). ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന അമേരിക്ക നമ്മുടെ ചില ഉത്പന്നങ്ങളുടെ കയറ്റുമതിക്കെതിരെ നികുതി അല്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് നിരുത്സാഹപ്പെടുത്തുന്നു. (ബാലവേല, തീപിടിക്കാന്‍ സാധ്യത, രാസവസ്തുക്കളുടെ സാന്നിധ്യം മുതലായ ആരോപണങ്ങള്‍ ആവശ്യാനുസരണം അവര്‍ എടുത്ത് ഉപയോഗിക്കുന്ന ആയുധങ്ങളാണ്).

അതേസമയം നാം ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ഒരുവശത്ത് ങമസല ശി കിറശമ എന്നും മറ്റും മുദ്രാവാക്യം മുഴക്കുമ്പോള്‍ മറുവശത്ത് വിദേശ ഉത്പന്നങ്ങളെ നമ്മുടെ നാട്ടിലേക്ക് എളുപ്പം കടത്തിവിടാനുള്ള നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഇന്ത്യ, ട്രാന്‍സ് പസഫിക്ക് സഖ്യത്തില്‍ ചേരാന്‍തന്നെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഭാഗ്യവശാല്‍ ട്രംപിന്റെ ഇടപെടല്‍ കാരണം ഈ സഖ്യംതന്നെ അവതാളത്തിലായതോടെ ഈ സഖ്യത്തിന്റെ പേരില്‍ പല രാജ്യങ്ങളില്‍നിന്നും നമ്മുടെ വിപണയില്‍ വിലകുറഞ്ഞ ഉത്പന്നങ്ങള്‍ കൊണ്ടുവന്ന് തള്ളാനുള്ള നീക്കങ്ങള്‍ക്ക് ചെറിയ തിരിച്ചടി ഉണ്ടായിട്ടുണ്ട്. പക്ഷേ, എന്നിട്ടും നാം പാഠം പഠിക്കുന്നില്ല. തെക്കുകിഴക്കന്‍ രാജ്യങ്ങളുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടക്കുകയാണ്. അവരുടെ നിരവധി ഉത്പന്നങ്ങള്‍ നമ്മുടെ വിപണിയില്‍ നികുതി ഇളവുകളോടെ എത്തുന്ന അപകടം നമ്മുടെ മുന്നില്‍ ഭൂതാകാരം പൂണ്ടുനില്‍ക്കുന്നു.

ഞലഴശീിമഹ ഇീാുൃലവലിശെ്‌ല ഋരീിീാശര ജമൃിേലൃവെശു (ഞഇഋജ) എന്ന പേരിലുള്ള ഉടമ്പടികള്‍ക്കുവേണ്ടിയാണ് നാമിപ്പോള്‍ ആസിയാന്‍ രാജ്യങ്ങളുമായി ചര്‍ച്ചയും മറ്റും നടത്തുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ക്കു പുറമെ ഈ ഞഇഋജ രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാമുണ്ട്.

ചൈനയുമായി നമുക്ക് വമ്പിച്ച വ്യാപാരകമ്മി വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. 10 കൊല്ലം മുമ്പ് ഈ വ്യാപാരകമ്മി 8 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ ഇന്ന് അത് 55 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരിക്കുന്നു. ഞഇഋജ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന എല്ലാ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള വ്യാപാരകമ്മി കഴിഞ്ഞകൊല്ലം 100 ബില്യണ്‍ ഡോളറായി. (ഇതില്‍ 55 ശതമാനം ചൈനയുടേത്). ഉരുക്ക് തുടങ്ങിയ ഉത്പന്നങ്ങളുടെ കാര്യത്തില്‍ സംരക്ഷണചുങ്കവും മറ്റും ചുമത്തി ചൈനീസ് ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താന്‍ നോക്കിയിട്ടുപോലും ഇതാണ് നമ്മുടെ സ്ഥിതി.

ഞഇഋജ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ജപ്പാന്‍, ദക്ഷിണകൊറിയ, ആസിയാന്‍ രാജ്യങ്ങള്‍ ഇവയുമായി പ്രത്യേക വാണിജ്യ ഉടമ്പടികള്‍ നിലവിലുണ്ട്. ഇതിനുപുറമെ നമ്മുടെ അയല്‍പക്കത്തുള്ള ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് മുതലായ രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തെക്കന്‍ ഏഷ്യന്‍ സ്വതന്ത്ര വാണിജ്യ കരാര്‍ (ടമളമേ ടീൗവേ അശെമി എൃലല ഠൃമറല അൃലമ) നിലവിലുണ്ട്.

ചൈനയും ജപ്പാനും ദക്ഷിണകൊറിയയും ഇപ്പോള്‍തന്നെ വലിയ ഉത്പന്ന നിര്‍മ്മാണ കേന്ദ്രങ്ങളാണ് (ങമിൗളമരൗേൃശിഴ ജീംലൃ ഒീൗലെ)െ. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങള്‍ക്ക് സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍, ക്ഷീരഉത്പന്നങ്ങള്‍, വൈന്‍ തുടങ്ങിയ പല ഉത്പന്നങ്ങളുടെയും കാര്യത്തില്‍ വന്‍ മേല്‍ക്കോയ്മയുണ്ട്. ആസിയാന്‍ രാജ്യങ്ങളാണെങ്കില്‍ അവ തോട്ടവിളകളുടെ കാര്യത്തില്‍ നമുക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. (റബര്‍, കാപ്പി, കുരുമുളക് മറ്റു സുഗന്ധദ്രവ്യങ്ങള്‍). അതോടൊപ്പം ഇലക്‌ട്രോണിക്‌സ്, മോട്ടോര്‍ വാഹന ഭാഗങ്ങള്‍ ഇവയുടെ കാര്യത്തിലും ആസിയാന്‍ രാജ്യങ്ങള്‍ വന്‍ ശക്തികളാണ്. ഇതെല്ലാം കരുതിക്കൊണ്ടുവേണം ഇന്ത്യ ഇനി വാണിജ്യ ചര്‍ച്ചകള്‍ നടത്തേണ്ടത്. ങമസല ശി കിറശമ ഒരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍ ഞഇഋജ ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. ഞഇഋജ ചര്‍ച്ചകള്‍ സജീവമായി നടത്തിക്കൊണ്ട് മുന്നോട്ടുപോയാല്‍ ഇവിടെ പുതിയ ഉത്പാദന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയാതെപോകും. തൊഴിലവസരങ്ങളുടെ സൃഷ്ടിയും അതോടെ ഇല്ലാതായിത്തീരും. ആണ്ടുതോറും പുതുതായി ഖീയ ങമൃസല േല്‍ എത്തിച്ചേരുന്ന ഒന്നരക്കോടി ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു കൊല്ലം കഴിഞ്ഞ് തിരഞ്ഞെടുപ്പിന്റെ സമയത്ത് അവരോട് എന്തു പറയും? ഗോമാംസ നിരോധനത്തെയോ റോമിയോ വിരുദ്ധ പോലീസുകാരെയോ ചൂണ്ടിക്കാട്ടിയാല്‍ ജനം അന്ന് വോട്ട് ചെയ്യുമോ?Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code