Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാല്‍സിംഹാം തിരുനാള്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; മാര്‍ സ്രാന്പിക്കല്‍ നേതൃത്വം നല്‍കും

Picture


വാല്‍സിംഹാം: ജൂലൈ 16നു ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തിരുനാളിനു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നേതൃത്വം നല്‍കും. രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്കും ഗാനാലാപനത്തിനും സെഹിയോന്‍ യുകെയുടെ ഡയറക്ടറും രൂപതാ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ റവ.ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കും. അടിമവെയ്ക്കല്‍ ചടങ്ങുകള്‍ക്ക് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സൗകര്യമുണ്ടായിരിക്കും.

ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. പ്രദക്ഷിണത്തിന്റെ സമാപത്തെ തുടര്‍ന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്‍കും. പിതാവിനൊപ്പം നിരവധി വൈദീകരും ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും പങ്കാളികളാകും.

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈവര്‍ഷവും ധാരാളം വിശ്വാസികള്‍ തിരുനാളില്‍ എത്തിച്ചേരുമെന്നു കണക്കാക്കുന്നു. വിശ്വാസികള്‍ക്ക് മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമായിരിക്കും. ബസുകളില്‍ വരുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ സൗകര്യമുണ്ടായിരിക്കുമെന്നു തിരുനാള്‍ കോര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലീയ സീറോ മലബാര്‍ ചാപ്ലയിനുമായ റവ.ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്‌



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code