Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്യന്‍ യുവതികള്‍ വില്‍പ്പനയ്ക്ക് : വാങ്ങുവാന്‍ എത്തുന്നത് ഇന്ത്യാക്കാരും പാകിസ്ഥാനികളും   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്-ഗ്ലാസ്‌ഗോ: യൂറോപ്പില്‍ ആണെങ്കിലും ദരിദ്രമായ അവസ്ഥയിലാണ് പലകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. അതിനാല്‍ തന്നെ അവിടുന്നുള്ള ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്തിന്റെയും മാംസവ്യാപരത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള ഏഷ്യക്കാര്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു

സാം പോളിംങ് എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് വേഷപ്രച്ഛന്നയായി കിഴക്കന്‍
യൂറോപ്പുകാര്‍ ഏറെയുള്ള സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയുടെ പ്രന്തപ്രദേശങ്ങളിലാണ്
ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. മികച്ച ശമ്പളമുള്ള ജോലിയും താമസവും
വാഗ്ദാനം ചെയ്ത് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍
വംശജരായ വൃദ്ധന്മാര്‍ക്ക് പാസ്‌പോര്‍ട്ടിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തട്ടിപ്പ് വിവാഹത്തിന്
വേണ്ടി നല്‍കുന്നതായി ബിബിസി റിപ്പോര്‍ട്ടര്‍ കണ്ടെത്തി.

പെണ്‍കുട്ടികളെ കുടുക്കാനായി സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോയിലും മറ്റും അനേകം
ഗ്യാംഗുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്മാര്‍ കിഴക്കന്‍ യൂറോപ്പിലെ
കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം കല്ല്യാണങ്ങള്‍ കൊണ്ട് സ്‌കോട്‌ലന്റിലെ
വിവാഹ റെക്കോഡുകള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ഗ്‌ളാസ്‌ഗോവില്‍
റജിസ്റ്റര്‍ ചെയ്ത എഴുതപതിലധികം വിവാഹങ്ങളില്‍ മൂന്നിലൊന്നും ഗോവന്‍ഹില്ലില്‍
ആയിരുന്നു. ഇതില്‍ 40 ശതമാനവും അഞ്ചു വര്‍ഷം പോലും നീളാത്ത ദാമ്പത്യമായിരുന്നത്രേ.

കഴിഞ്ഞ വര്‍ഷം, 2016 ല്‍ പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിന് വേണ്ടി
സ്‌കോട്‌ലന്റില്‍ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി പറയുന്നു.

ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യന്‍
യുവതികളുടെ വലിയ ആവശ്യക്കാര്‍. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍
ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും, മോഹിപ്പിച്ച്
കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള
ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക.

സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code