മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഒമാനില്‍ ഉള്ള യാക്കോബായ സുറിയാനി വിശ്വസികളുടെ കുടുബ സംഗമം. വെള്ളിയാഴ്ച നടക്കും
വെള്ളിയാഴ്ച രാവിലെ എട്ടു (8) ന് പ്രഭാത പ്രാര്‍ത്ഥന, തുടന്ന് യൂഹാനോന്‍ മോര് മിലിത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന. അര്‍പ്പിക്കും, തുടര്‍ന്നു യാക്കോബായ സുറിയാനി കുടുബ സംഗമം യൂഹാനോന്‍ മോര് മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. വികാരി ഫാ . ബേസില്‍ വറുഗീസ് അധ്യക്ഷത വഹിക്കും .
തുടര്‍ന്നു കത്തോലിക്കാ സഭയിലെ പ്രശസ്ത വൈദീകന് ഫാ. ബോബി ജോസ് കട്ടികാട് കുടുബജീവിതത്തെപ്പറ്റി അത്മീയ സന്ദേശം നല്‍കും
തുടര്‍ന്നു കുടുബസംഗമത്തില്‍ വിവിധങ്ങളായ മത്സരങ്ങള്‍, കലാപരിപാടികള്‍, സെമിനാറുകള്‍, പ്രതിഭാസംഗമം, എന്നിവ നടക്കുകുമെന്ന് സെക്രട്ടറി പി. വി. എല്‍ദോ , ട്രസ്റ്റി , ജിബിന്‍ പീറ്റര്‍ , എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത! ബിജു . വെണ്ണികുളം.
Comments