മസ്കറ്റ് . ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗം (മസ്കറ്റ് സയന്‍സ് ഫെസ്റ്റ്) ഇന്ത്യന്‍ കമ്മ്യുണിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ദാര്‍സയിറ്റിലെ അമല്‍ ദയാലും ശരണും ഒന്നാം സമ്മാനം കരസ്ഥമാക്കി.
രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ഇന്ത്യന്‍ സ്കൂള്‍ സൂറിലെ ശശാങ്ക്, ദാരിയ ശ്രീ വാസ്തവ, മോണിക്ക.ബി. നോയല്‍, രോഹിത് എന്നിവരും ജയദീപ്, അമൃത മോനി, ദിയ ദിലീപ്, ധനഞ്ജയന് ശേഷാദ്രി, അഭിനന്ദന് എന്നിവരും കരസ്ഥമാക്കി. റോളണ്ട് ബാട്ഗര്, ജമാല്‍ അല്‍ നമാനി, ശിവകുമാര്‍ എന്‍ എന്നിവരായിരുന്നു ജഡ്ജിംഗ് പാനലിലെ അംഗങ്ങള്‍.
അശ്വതി സി ജോയ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, ട്രോഫികള്‍ എന്നിവ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് പി.എം. ജാബിര്‍, കേരള വിഭാഗം കണ്‍വീനര്‍ രതീഷ്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് വിത്സന് വി ജോര്‍ജ്, ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍സ് എം ഡി വി.ടി.വിനോദ് എന്നിവര്‍ ചേര്‍ന്ന് നല്കി.
വാര്‍ത്ത അയച്ചത്: ബിജു . വെണ്ണികുളം.
Comments