ഡീസല്‍ ലിറ്ററിന് 44 പൈസയും പെട്രോളിന് ഒരു പൈസയും കൂട്ടി
ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന. ഡീസല്‍ ലിറ്ററിന് 44 പൈസയും പെട്രോളിന് ഒരു പൈസയുമാണ് കൂടിയത്. സംസ്ഥാന നികുതി കൂടാതെയുള്ള വിലയാണിത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ മാസത്തെ രണ്ടാമത്തെ വില വര്‍ധനയാണിത്. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും ഡോളറിനെതിരെ രൂപയുടെ മുല്യവും കണക്കാക്കിയാണ് ഇന്ധന വില പുതുക്കിയിരിക്കുന്നത്.
Comments