Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി

Picture

അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു.

അമേരിക്കയിലുടനീളം ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഏക മെഗാഷോ “ദിലീപ് ഷോ 2017” മെയ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൗത്ത് ഫ്‌ളോറിഡയിലും അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡയും ഒരുങ്ങികഴിഞ്ഞു . സ്റ്റാര്‍ എന്റര്‍ടൈന്റ്‌മെന്റിന്റെ ഗ്രൂപ്പ് നടത്തുന്ന ഷോയ്ക്ക് ലോഡര്‍ഹില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഡിറ്റോറിയമാണ് വേദിയാകുന്നത്. [NE Corner of Sunrise Blvd and 441-SR 7]. 1100 ഓളം കാണികള്‍ക്കു ഷോ കാണുവാന്‍ അവസരം ഉണ്ടാവും.

മൂന്ന് മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന പുതുമകള്‍ നിറഞ്ഞ ഷോ നവ്യാനുഭവം പകരുന്നതാണ്. ആദ്യ ഷോയില്‍ മലയാളത്തിന്റെ ന്യൂ ജെന്‍ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്പ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു. കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു. റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനങ്ങള്‍ എല്ലാം കാണികളുടെ മനം കവര്‍ന്നു.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഷോ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
booktorip.com , സൗത്ത് ഡേഡ് ടയോട്ടാ, മദ്രാസ് കാറ്ററിങ് & ഇവന്‍റ് പ്രൊഡക്ഷന്‍ എന്നിവര്‍ മെഗാ സ്‌പോണ്‍സേര്‍സും, ജോസ് തോമസ് സി.പി.എ, ജോര്‍ജ് ജോസഫ് മാസ്സ് മ്യൂച്വല്‍, മായാ ഫിസിക്കല്‍ തെറാപ്പി, ഹോംലാന്‍ഡ് റിയാല്‍റ്റി കോര്‍പ്പറേഷന്‍, വര്‍ക്കി അസ്സോസിയേറ്റ്‌സ് സി.പി.എ, പി.എ, ചാന്‍സ് ഫാര്‍മസി പ്ലസ് ബില്‍ഡേലി ഇന്‍ഷുറന്‍സ് , ഫെയ്ത് ഹോളിഡേയ്‌സ് എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമാണ് .

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുവാന്‍ http://www.shows.keralanewslive.com സന്ദര്‍ശിക്കുക .

ടിക്കറ്റുകള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക : മാത്യു വര്‍ഗീസ് : 954 234 1201, സുനില്‍ തൈമറ്റം : 305 776 7752, ജോജി ജോണ്‍ : 954 478 7301

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code