Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

STAND ALONE STANZAS 2 (C.S. Warrier)

Picture

കൈപ്പടം പതിക്കുവാനായിമാത്രം
കവിള്‍ത്തടം എന്തിനു നല്‍കി ?
അബലകള്‍ക്കെന്തിനു നല്‍കി ??
................................................
കാണുമ്പോള്‍ തൊട്ടുതലോടുവാനും
കാണാതെ ഉമ്മ കൊടുക്കുവാനും
കണ്ടാലറിഞ്ഞൊരു ഭാവമില്ല :
കാലം പഠിപ്പിച്ച കൈവിരുത് !

======================

മൊത്തം മൂന്നുകുടങ്ങളേന്തിവരുമീ
മുഗ്ദ്ധാംഗി, യാരാകിലും
മുത്തം നല്കണമെന്നു മനസില്‍
ചിന്തിച്ചുറപ്പിക്കവെ
പുത്തന്‍ നല്കിലും തരില്ല ഞാന്‍
എന്നുരച്ചുകൊണ്ടോടിയകന്നൂ
മണ്‍കുടം താഴേക്കെറിഞ്ഞിട്ടവള്‍.
===================
അവിടിന്നും കിടക്കുന്നു
ശകടം തക്കടക്കട !
റോഡിന്നരികിലാണാവോ
അതോ വാരിയര്‍നെഞ്ചിലോ?

ഇന്നും കാണുന്ന നായന്മാര്‍
ചോദ്യം ചിരിയടക്കിയും
വിളികേട്ടൊരു വാര്യര്‍ക്ക്
ഊണില്ലെന്നതു സത്യമോ ?
================

പഞ്ചാരകൂട്ടിക്കുഴച്ചോരുചോറുമാ യ്
>
>> കൊഞ്ചിവിളിച്ചങ്ങു നീളെനടക്കുവാന്‍
>> ദേവകിയില്ലലോ , ഇല്ലാ യശോദയും
>> അമ്പാടിക്കണ്ണന്മാരല്ലലോ ഞങ്ങളും !
>> .......................................
>>
സൈക്കിളുപോലുമൊരത്ഭുതവസ്തുപോല്‍
തോട്ടുതലോടാന്‍ കൊതിച്ചിരുന്നു !
കാളവണ്ടീലൊരു ലിഫ്ടുകിട്ടാന്‍
കാലും മനസ്സും തുടിച്ചിരുന്നു ! !

ഇന്നെന്‍റെ കാറിലെ ശീതളത്തില്‍
>
>> ഐസ്ക്രീം നുണയണു എന്‍റെ മക്കള്‍
>> നാലുകെട്ടും നടുമുറ്റവുംപോല്‍
>> കാളയും വണ്ടിയും അന്യമായോ ?
>> ...............................................
>>
>
> അമ്പതിനായിരം രൂപവേണം
> പേരുചേര്‍ത്തീടുവാന്‍ മാത്രമാണേ ...
> ചേരുമ്പോളമ്പതു വേറെവേണം
> പിന്നെ പിരിവുകള്‍ മാസമാസം !
>
> മൂന്നുവയസ്സു തികയുംമുമ്പെ
>
മൂന്നുലക്ഷത്തിന്‍ വിലമതിക്കും
മുപ്പത്തിമുക്കോടി ദേവകളെ ,
ചൊല്ലൂ , ഇതല്ലേ ' തിരുപ്പിറവി ' ?

===================

പിഞ്ചില്‍പിടിക്കണമെന്ന തത്വം
ക്രീഡാവിനോദത്തിലാപ്തവാക്യം
..............................................
കസ്റ്റമര്‍ ചൊല്ലുന്നതാപ്തവാക്യം
മാനേജ്‌മെന്‍റെലിതന്ത്യവാക്യം !
പത്തുംതികഞ്ഞുപിറന്ന പൈതല്‍
പത്തുതികക്കണമെന്നതുണ്ടോ ?

താരും തളിരു, മണിഞ്ഞുനില്കും
ക്ലബ്ബിലും മുന്തിയ പാര്‍ലറിലും
മാര്‍ദ്ദവ, മോഹന 'മെത്ത'പുല്കാന്‍
വമ്പനും കൊമ്പനു, മെത്തിടുന്നു !
ബബബബബബബബബബബബബബബബബബബബബബബ


മറ്റൊരു പുത്തനാം ഗാന്ധിയിന്നു
ഭാരതവാസിതന്‍ മുന്നിലുണ്ട് .
മേനിക്കടലാസ്സവന്‍റെ ദേഹം
കുപ്പായക്കീശയവന്‍റെ ഗേഹം
..........................................

അല്‍ബേനിയക്കാരി 'അമ്മ'പോലെ
സാധുസംരക്ഷണ, മൊന്നുമാത്രം
ജീവിതലക്ഷ്യമായ് സ്വീകരിച്ച
'ഗാന്ധി'യെവിടേന്ന് വന്നതാവോ ?
ബബബബബബബബബബബബബബബബബബബബബബബ

സ്ത്രീകള്‍ക്കു വസ്ത്രമിന്തിന് ?
അഴിച്ചുകളയാന്‍ ... അല്ലാതെ ? ...
ധ കവി : പാരമംബരമൊഴിഞ്ഞുകാണവെ
കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍
ീൃ ദേഹമംബര,മൊഴിഞ്ഞുകാണവെ
കണ്ണിണകള്‍ മിഴിപൊത്തിയില്ലലോപ

സ്ത്രീത്വംപുതപ്പിക്കുമംബരങ് ങള്‍
ദുശ്ശാസനന്മാരഴിച്ചിടുന്നാ
നിശ്ശബ്ദ നിശ്ചല ഗദ്ഗദത്തില്‍
ദുശ്ശള മേനിമറച്ചിരുന്നോ ?
ബബബബബബബബബബബബബബബബബബബബബബബബ

ആതിരസ്‌നാത, യെന്നോമനയെ
ആലിംഗനത്തിലമര്‍ത്തിടുമ്പോള്‍
ആടഭൂഷാദികള്‍ക്കര്‍ത്ഥമുണ്ടോ
ആഷാഢസുന്ദരീ , നിന്നുടലില്‍ !
...................................
.............
കണ്ടൊരു ക്ഷേത്രവും ആല്‍ത്തറയും
ആലിന്‍ചുവട്ടിലായ് നേരം കളയുവാന്‍
മൂന്നാലു ബാല്യക്കാര്‍ കൂടിനില്പൂ .

' വീട് ' പറഞ്ഞപ്പോള്‍ ഒന്നു നോക്കി
' ആരെടാ ആസാമി ? ' എന്ന മട്ടില്‍ .
സര്‍ക്കാരോ , പോലീസോ , കോടതിയോ ...
ഗ്രാമീണര്‍ര്‍ക്കാരെയും പേടിയാണ് .

" നോക്കൂ, ആ കുട്ടി , ആ വീട്ടിലേയാ ;
പിന്നാലെതന്നെ നടന്നുകൊള്ളൂ "
............................
വീട്ടിലേക്കാണെങ്കില്‍ വന്നോളൂട്ടോ...
നോക്കിക്ഷണിച്ചുവോ പെണ്‍കിടാവ് ?

മാലിനീതീരത്തെ മാന്‍കിടാവോ
കണ്വാശ്രമത്തിലെ കന്യകയോ ??
...........................
ആരിവളാരിവളമ്മായി മുത്തശ്ശി
പോറ്റിവളര്‍ത്തുന്ന, യപ്‌സരസ്സോ ? ? ?
................
മുറതെറ്റിവന്ന വസന്തഋതുവുമായ്
പെട്ടെന്നിണങ്ങിയ സംക്രമപ്പക്ഷികള്‍
കോകിലകീരങ്ങള്‍ മത്സരിച്ചുംകൊണ്ട്
വാസന്തഗീതികള്‍ക്കീണമേകി .

ഇപ്പോള്‍മുളച്ചോരനുരാഗനാമ്പു കള്‍
ഇത്രയും പെട്ടെന്നു പുഷ്പിച്ചതെങ്ങിനെ ?
വ്രീളാഭരിതമാം തന്നുടെയാനനം
ഫുല്ലകുസുമ, മരുണിമപൂണ്ടതും
മനസാവരിച്ചതന്‍ ഹൃദയാധിനാഥനും
മാതാമഹികൂടി വീക്ഷിച്ചുകാണുമോ
ശങ്കിച്ചുശങ്കിച്ചു നിന്നൂ തരുണിയാള്‍
ഈറനുടുത്തൊരു സന്ധ്യപോലെ
ബബബബബബബബബബബബബബബബബബബബബബബബ

രാമന്‍ രജകനെ കൊന്നിടുന്നീ
രാജ്യത്തിന്‍ പേരിതു രാമരാജ്യം .

തൂക്കാന്‍ വിധിച്ചു .... കരം കഴുകി
പീലാത്തോസ് വെള്ളയുടുത്തുനിന്നു !

താളവു , മോളവു , മുറ്റിനിന്നെന്‍
മേളം മുറിഞ്ഞു , ശ്മശാനമൂകം

സര്‍ക്കാരുജീവന മെന്നടുപ്പില്‍
കത്തിക്കരിയുവാനെന്റെ യോഗം
ദേഹം കരിഞ്ഞു , മനസ്സു പണ്ടേ
നിന്നെപ്പിരിയവെ ശുഷ്കമല്ലേ ?



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code