Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം - സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു

Picture

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും വേണ്ടി സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനും, തമ്പി ചെമ്മാച്ചേല്‍ ജനറല്‍ കവീനറുമായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു.

നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോടു ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ നാലു വര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരത്തിന്റെ വിജയം എന്നു പറയുന്നത് ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിജയമാണെ് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു.

2017 സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനിയില്‍ (7800 W Lyons St. Morton Grove IL 60053) വച്ച് നടക്കുന്ന ഈ മഹാ വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.

ജോമോന്‍ തൊടുകയില്‍ (ഫിനാന്‍സ്), സൈമണ്‍ ചക്കാലപടവില്‍ (അക്കോമഡേഷന്‍), ബൈജു കുന്നേല്‍ (ഫുഡ് കമ്മിറ്റി), സജി തോമസ് (ഗതാഗതം), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി), റ്റിറ്റോ കണ്ടാരപ്പള്ളി (ഫെസിലിറ്റി), പോള്‍സണ്‍ കുളങ്ങര (റാഫിള്‍), അഭിലാഷ് നെല്ലാമറ്റം (രജിസ്‌ട്രേഷന്‍), പീറ്റര്‍ കുളങ്ങര (ഹോസ്പിറ്റാലിറ്റി), ജെസ്‌മോന്‍ പുറമഠം (ഫസ്റ്റ് എയ്ഡ്), അനില്‍ മറ്റത്തിക്കുന്നേല്‍ (ഫോട്ടോസ് & വീഡിയോസ്), ബിനു കൈതക്കത്തൊട്ടിയില്‍ (റൂള്‍സ് & റഗുലേഷന്‍സ്), തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പില്‍ (അവാര്‍ഡ്), അബി കീപ്പാറ (യൂണിഫോം), സ്റ്റീഫന്‍ കിഴക്കേകുറ്റ് (പ്രൊസഷന്‍), ബെന്നി കളപ്പുര (ടൈം മാനേജ്‌മെന്റ്), സാജു കണ്ണംപള്ളി (പ്രോഗ്രാം & ഇന്‍വിറ്റേഷന്‍), ടോമി എടത്തില്‍ (ഔട്ട്‌ഡോര്‍ എന്റര്‍ടെയ്ന്റ്‌മെന്റ്) ഇവരെക്കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സും എല്ലാ കമ്മിറ്റിയിലും ഇവര്‍ക്കു പിന്നില്‍ അണിനിരക്കുന്നു.

പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറര്‍ ബിജു കരികുളം, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍ എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കെല്ലാം ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു.

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഓണക്കാലത്ത് ആര്‍പ്പുവിളികള്‍ ഉയര്‍ത്താന്‍ വടംവലി മാമാങ്കം അവസരമൊരുക്കുകയാണ്. അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കു ഈ കായികമേളയും ഓണാഘോഷവും ആസ്വദിക്കുവാന്‍ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുതായി ഭാരവാഹികള്‍ അറിയിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code