ന്യൂഡല്‍ഹി: വൃദ്ധ സദനത്തില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകന് തലക്കടിച്ചു കൊന്നു. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. ലക്ഷ്മണ് കുമാര്‍ (48) ആണ് മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്കൊന്നത് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.
ഏപ്രില്‍ 25നാണ് സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാല്‍ വീടു വിട്ടുപോകണമെന്നും തൊഴില്‍ രഹിതനായ ലക്ഷ്മണ് കുമാര്അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് പോകാന്‍ സ്ഥലമില്ലെന്ന് അമ്മ അറിയിച്ചു. ഒന്നുകില്‍ വൃദ്ധസദനം അല്ലെങ്കില്‍ ഏതെങ്കിലും ആശ്രമങ്ങളിേേലക്കാ ഫരീദാബാദില്‍ താമസിക്കുന്ന മകന്റെ അടുത്തേക്കോ പോകാന്‍ ലക്ഷ്മണ് ആവശ്യപ്പട്ടു. എന്നാല്‍ വീടു വിട്ടു പോകാന്‍ അവര്‍ തയാറായില്ല. ഇതാണ്ലക്ഷ്മണിനെ പ്രകോപിതനാക്കിയതെന്നും പൊലീസ് പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ച ശേഷം ലക്ഷ്മണ് അമ്മേയോടൊപ്പമാണ് താമസം. സ്ഥിരമായി അമ്മയുമായി വഴക്കു കൂടാക്കാറുണ്ടെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
Comments