മെല്‍ബണ്‍ : മെല്‍ബണ്‍ ഗോസ്പെല്‍ വോയ്സ് അവതരിപ്പിക്കുന്ന "പോകാം വിശുദ്ധനാട്ടിലേയ്ക്, എന്ന സംഗീത ദൃശ്യാവിഷ്കാരം ഏപ്രില്‍ 25 ന് വൈകീട്ട് 6 മണിക്ക് നടത്തപ്പെടും. തികച്ചുംബൈബിളിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ദൃശ്യവിഷ്കാരം അവതരിപ്പിക്കുന്നത് പ്രമുഖ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ബ്രദ.ജോര്‍ജ് കോശി മൈലപ്രയാണ്. വിശുദ്ധനാടിന്റെ സന്ദര്‍ശനം ദൃശ്യവിഷ്കാരമായി മാറുമ്പോള്‍ നാം ആ നാട്ടില്‍ എത്തിയ പ്രതീതി ജനിപ്പിക്കുന്ന ആവിഷ്കാരമാണ് ഇതിന്റെ പാശ്ചാത്തലം.
ചടങ്ങ് മെല്‍ബണ്‍ സി. എസ്.ഐ. ചര്‍ച്ചിലെ റവ.ഫാ.വിനോദ് വിക്ടര്‍ ഉല്‍ഘാടനം ചെയ്യും, അന് സാക് അവധി ദിവസം 6pm ന് ഡോവട്ടണ്‍ ഋഇഅഓഡിറ്റേറിയത്തിലാണ് ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്നത്.ദൈവത്തിന്റെ പുണ്യ ജീവിതത്തിന്റെ യാത്രയില്‍ നല്ല ജീവിതം കണ്ടെത്തുവാന്‍ ഈ യാത്ര ഉപകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു' MGV ഒരുക്കുന്ന ഈ പ്രോഗ്രാംതികച്ചും സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്. രാജന് (0431370627,ആനന്ദ് 0426254353, ജോണി 0402417388,ജോര് ജി 0431036489, എന്നിവരുമായി ബന്ധ പ്പെടുക.
Comments