Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആഷ്‌ലി സാമുവേല്‍ (16) ഡല്‍ഹിയില്‍ നിര്യാതയായി

Picture

ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീണ്ട്രല്‍ അംഗവുമായ പത്തനംതിട്ട അഴൂര്‍ ഒഴുമണ്ണില്‍ ബഞ്ചമിന്‍ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകള്‍ ആഷ്‌ലി സാമുവേല്‍ (16 ) ഏപ്രില്‍ 15 നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്ക് ഡല്‍ഹിയില്‍ നിര്യാതയായി. ബോസ്റ്റണ്‍ പയനിയര്‍ ചാര്‍ട്ടര്‍ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാര്‍ഥിനിയായ ആഷ്‌ലി സ്ക്കൂളിലെ മറ്റു നാല് വിദ്യാര്‍ഥികളോടൊപ്പം ഇന്ത്യയിലേക്ക് മിഷന്‍ ട്രിപ്പിന് പോയതായിരുന്നു.

വലിയനോമ്പിലെ നാല്പതുദിവസം നോമ്പ് നോറ്റശേഷം ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ പെസഹാ പെരുന്നാളില്‍ സംബന്ധിച്ചു വിശുദ്ധ കുര്‍ബാനയും പെസഹാ അപ്പവും ഭക്ഷിച്ചു സ്വീകരിച്ചു മാതാപിതാക്കളോടും സണ്ടേസ്കൂള്‍ അധ്യാപകരോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞ ആഷ്‌ലി രണ്ടു സ്കൂള്‍ അധ്യാപകരും മറ്റു നാല് സഹപാഠികളുമായി പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി കരുതിവച്ച സമ്മാനപൊതികളുമായി കഴിഞ്ഞ വ്യഴാഴ്ചയാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ത്യയിലെ ഓര്‍ഫനേജുകള്‍ സന്ദര്‍ശിക്കുവാനായി പോയ ഈ ഏഴഗസംഘം, ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേയാണ് ആഷ്‌ലിക്കു ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. മൃതശരീരം നാളെ ഉച്ചക്ക് ബോസ്റ്റണില്‍ കൊണ്ടുവരും. ഏപ്രില്‍ 20 വ്യഴാഴ്ച വൈകിട്ട് അഞ്ചുമണിമുതല്‍ എട്ടുമണിവരെ ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ (St. Mary's Indian Orthodox Church of Boston 65 Great Road, Maynard, MA 01754) പൊതുദര്ശനത്തിനായി കൊണ്ടുവരും. സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Suja Philipose ( Secretary)
St. Mary's Indian Orthodox Church of Boston
65 Great Road, Maynard, MA 01754
Cell phone# 7812442530

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code