Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിജയ് മല്യയെ അറസ്റ്റ് ചെയ്തു, മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ചു

Picture

ലണ്ടന്‍: വ്യവസായി വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ വാറന്‍റിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്യക്ക് മൂന്നു മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്.

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടര്‍ന്ന് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.

വായ്പ തിരിച്ചടവ് നടത്താതെ രാജ്യം വിടുന്‌പോള്‍ മല്യ രാജ്യസഭാംഗമായിരുന്നു. ഇന്ത്യയില്‍ നിന്നും രക്ഷപെട്ട ദിവസം മല്യ കേന്ദ്രമന്ത്രിമാരെ അടക്കമുള്ളവരെ കണ്ടിരുന്നുവെന്നും ഇവരുടെ ഒത്താശയോടെയാണ് രാജ്യം വിട്ടതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടനുമായി രണ്ടു തവണ നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തി.

വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code