Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൃശ്യാനുഭവം കൊണ്ട് ഭക്തിനിര്‍ഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്‌നാനായ യുവജനം   - അനില്‍ മറ്റത്തിക്കുന്നേല്‍

Picture

ഹൂസ്റ്റണ്‍: ലോകംപമ്പാടുമുള്ള ക്രൈസ്തവര്‍ ദുബാവെള്ളി ആചരിച്ചപ്പോള്‍, ക്രസിതുനാഥന്റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചുകൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ യുവജനങ്ങള്‍. അറുപതില്‍ പരം യുവജനങ്ങള്‍ ചേര്‍ന്നാണ് ദുഖവെള്ളിയുടെ ഭാഗമായി നടന്ന കുരിശിന്റെ വഴി, തന്മയത്വത്തോടെയുള്ള ദൃശ്യാവതരണം കൊണ്ട് ഭക്തിനിര്‍ഭരവും വികാര നിര്‍ഭരവുമാക്കിയത്. വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ സംവിധാനവും, തിരക്കഥയും, സംഭാഷണവും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു, യുവജനങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെയും, പ്രാര്‍ത്ഥനയില്‍ ഒരുങ്ങിയുള്ള തയ്യാറെടുപ്പുകളുടെയും പിന്‍ബലത്തില്‍ പള്ളിയില്‍ നിറഞ്ഞു കവിഞ്ഞ ഇടവകാംഗങ്ങളെ വിസ്മയഭരിതരാക്കിയത്.

ഫാ. സജി പിണര്‍ക്കയില്‍ എഴുതി, വിത്സണ്‍ പിറവം ആലപിച്ച കുരിശിന്റെ വഴിയുടെ പച്ഛാത്തലത്തില്‍, ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെ ഏടുകള്‍ ഓരോന്നായി അവതരിക്കപ്പെട്ടപ്പോള്‍, കണ്ടുനിന്നവര്‍ വിസ്മയഭരിതരായി. യേശുവിന്റെ വേഷപ്പകര്‍ച്ചയും, പീലാത്തോസിന്റെ അരമനമുറ്റവും, പിയാത്തായും, കര്‍ത്താവിന്റെ കല്ലറയും, മാതാ - പുത്രാ സംഗമവേദിയും, ശിമെയോനും വെറോനിക്കായും ഒക്കെ ജീവിക്കുന്ന പ്രതിബിംബങ്ങളായി ഇടവക ജനത്തിന് മുന്നില്‍ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. എബ്രഹാം വാഴപ്പള്ളി, ബെന്നി കൈപ്പാറേട്ട്, ജോസ് കുറുപ്പംപറമ്പില്‍ തുടങ്ങിയവര്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കി യുവജനങ്ങളെ സഹായിച്ചു.

ചിക്കാഗോ സീറോ മലബാര്‍ രൂപത യുവജന വര്‍ഷമായി ആചരിക്കുന്ന 2017 നെ യുവജനങ്ങളുടെ സജീവ പങ്കാളിത്വം കൊണ്ട് സമ്പന്നമാക്കുകയാണ് ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്ക് ഇടവക. സോഷ്യല്‍ മീഡിയയില്‍ തരംഗമായ സജിയച്ചന്റെ ഇടയാ നിന്‍ വിളി കേള്‍ക്കാന്‍ എന്ന അമ്പതു ദിവസങ്ങള്‍ നീണ്ടു നിന്ന നോമ്പുകാല ചിന്താവിഷയ വീഡിയോയ്ക് പുറമെ, ഹൃദ്യമായ പീഡാനുഭ അവതരണം കൂടിയായപ്പോള്‍, കേവലം പേരിനൊരു വലിയ ആഴ്ച എന്ന ചിന്താഗതി മാറ്റിവെച്ചുകൊണ്ടു, ഇടവക ജനങ്ങള്‍ ഒന്നായി ആത്മീയ ഉണര്‍വോടെ ഇടവകയുടെ പരിപാടികളില്‍ യുവജനങ്ങളോടിപ്പം പങ്കെടുക്കുന്നത് അനുകരണീയമാണ് എന്ന് വലിയ ആഴ്ചയുടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സജി പിണര്‍ക്കയില്‍ അനുമോദിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code