Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വപ്നങ്ങളെ വീണുറങ്ങു...(ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Picture

ഇരുപത്തിയഞ്ചുവര്‍ഷത്തെ അമേരിക്കയിലെ നീണ്ട സേവനത്തിനുശേഷമാണ് ശ്രീ.കുല്‍ക്കര്‍ണി തന്റെ കുടുംബത്തെ മുംബെയില്‍നിന്നും അമേരിക്കയിലേക്കുപറിച്ച് നടുവാനുള്ള തീരുമാനത്തോടെ 'ഗ്രീന്‍കാര്‍ഡു'മായിവന്നത് . അതിന്റെ സന്തോഷംപങ്കിടുന്ന കൂടിക്കാഴ്ചയില്‍ അവരെഎല്ലാവരും അഭിനന്ദിച്ചു. കൂട്ടത്തില്‍ ഞാനുംഅഭിനന്ദിച്ചു. ഇതാണ് പറ്റിയസമയം, രണ്ടുകുട്ടികളും പഠിച്ചുകൊണ്ടിരിയ്ക്കുന്നു, അവരുടെ ഉന്നതപഠനത്തിനും, നല്ലഭാവിയ്ക്കും നല്ലതീരുമാനം എന്ന് എല്ലാവരുംപറഞ്ഞു.

"തന്റെ മകള്‍ അല്ലെങ്കില്‍ മകന്‍ അമേരിക്കയിലെ ഉന്നതപഠനത്തിനുവേണ്ടി അല്ലെങ്കില്‍ ജോലിയ്ക്കുപോയിരിയ്ക്കുന്നു. ഞങ്ങളും അവിടെയൊക്കെ ഒന്ന് കറങ്ങിവന്നു" ഇത്പറയുന്നത് എത്രഅഭിമാനമായിട്ടാണ് ഓരോ അച്ഛനമ്മമാരുംകാ ണുന്നത്! തന്റെ മകള്‍ അല്ലെങ്കില്‍ മകള്‍ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഉന്നതപഠനത്തിനായി, ഡോക്ടറോ, എന്‍ജിനീയറോ, ചാര്‍ട്ടേഡ് അക്കൗണ്ടന്റോ അല്ലെങ്കില്‍ ഒരുഎം.ബിഎ ബിരുദധാരിയോ ആണെങ്കില്‍ എന്ത്പണം ചെലവഴിച്ചും അമേരിക്കയിലയയ്ക്കുക എന്നതാണ് ഇന്നത്തെ ഓരോ മാതാപിതാക്കളുടെയും സ്വപനം.

ചൂടുള്ള എണ്ണയില്‍ പൊരിഞ്ഞുപൊങ്ങുന്ന പപ്പടകുമിളപോലെ ജനങ്ങളുടെ ആ വശ്യത്തിനനുസരിച്ച് ഉയര്‍ന്നുപൊങ്ങുന്ന ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ ജനങ്ങള്‍ക്ക് അടുത്തകാലത്തായി വന്നവിദ്യാഭ്യാസനയത്തോടും, തൊഴിലിനോടുമുള്ള മാറിവന്ന അഭിരുചിയ്ക്കുള്ള പ്രത്യക്ഷതെളിവാണ്. ആദ്യമെല്ലാം ഒരുഗവണ്‍മെന്റ് കോളേജില്‍ പഠിച്ച്ബിരുദംനേടിയെന്നത് അഭിമാനത്തോടെപറഞ്ഞിരുന്നു. പിന്നീട്ജനങ്ങളുടെ ശ്രദ്ധ കോണ്‍വെന്റ് സ്കൂളിനോടും, കോളേജിനോടുമായതോടെ ഗവണ്മെന്റ് സ്കൂളുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. എന്നാല്‍ ഇപ്പോള്‍ സ്‌റ്റേറ്റ്‌ബോര്‍ഡിലാണ് പഠിയ്ക്കുന്നതെന്നാല്‍ ഒരുപോരായ്മയായി. ഐ.സി.എസ്.സി, സിബി.എസ്.സി തുടങ്ങിയ ഇന്റര്‍നാഷണല്‍ ബോര്‍ഡുകളിലാണ് വിദ്യാഭ്യാസം കേന്ദ്രീകരിയ്ക്കുന്നത്. അതുമാത്രമല്ല, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ വിദേശഭാഷകള്‍ അഭ്യസിയ്ക്കാനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍മുന്നോട്ടുവരുന്നു. ഇതും അമേരിയ്ക്കന്‍ രാജ്യങ്ങളോടുള്ള കൂടുതല്‍ ആസക്തിവ്യക്തമാക്കുന്നു. അടുത്തകാലത്തുവന്ന ഈപ്രത്യക്ഷമാറ്റത്തിന് മതിയായകാരണം എന്താണ്?

പണക്കാര്‍ക്കും, സ്വാധീനമുള്ളവര്‍ക്കും മാത്രംഊരിമാറാനാകുന്ന ഇന്ത്യന്‍നിയമങ്ങളുടെ നൂലാമാ ലയില്‍പെട്ട് വലഞ്ഞ ജനങ്ങളിലാണോ ഇത്തരം ഒരുമാറ്റം? അതോ ഉന്നതവിദ്യാഭ്യാസവും, അറിവും ഉള്ളപാവപെട്ട പണ്ഡിതനെ വിഡ്ഡിയാക്കുകയും, മതിയായ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത വിഡ്ഡിയെപണ്ഡിതനാക്കുകയും ചെയ്യുന്ന,സ്വാധീനവും,കയ്യൂക്കും ഉള്ള,അറിവും വിവരവുമില്ലാത്ത വിഡ്ഡിയ്ക്കു മുന്നില്‍ ഓഛാനിച്ച്‌നിന്ന് അവനെ പണ്ഡിതന്‍ എന്ന് വിളിയ്ക്കുന്ന രാഷ്ട്രീയനേതാക്കളുടെയും, മതഭ്രാന്തന്മാരുടെയും പ്രവര്‍ത്തിയില്‍ മനംനൊന്തു തന്റെ കഴിവിനെ തെളിയിയ്ക്കാന്‍ അവസരംതേടി സ്വയംഒഴിഞ്ഞുമാറുന്ന ജനങ്ങളാണോ വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത്? അതോനീതിയ്ക്കും, നിയമത്തിനും മുന്നില്‍ വിലപോകാത്ത പ്രവൃത്തികളാല്‍ കള്ളപ്പണം പുഴക്കിയെടുത്ത് ദൂര്‍ത്തടിച്ച് നടക്കുന്നനേതാ ക്കളുടെയും, ബിസിനസ്സുകാരുടെയും മക്കള്‍ക്ക് വെറുമൊരുപൊങ്ങച്ചത്തിനുവേണ്ടിയാണോ വിദേശരാജ്യങ്ങളോടുള്ള ഈ അഭിനിവേശം?

നമ്മുടെ കേരളീയരെക്കുറിച്ച് തന്നെ പ്രതിപാദിയ്ക്കാം. ആറുകളും, അരുവികളും, കളിവള്ളങ്ങളും, പച്ചകുന്നുകളും നെല്‍വയലുകളും മാന്‍തോപ്പുകളും കുളിര്‍കാറ്റും ഇളംമഞ്ഞും പൂനിലാവും ഇളംവെയിലും കായികസമൃദ്ധിയും വിഭവസമൃദ്ധിയും കണ്ട് തന്റെ ബാല്യംചെലവഴിച്ച് ജോലിയ്ക്കുവേണ്ടി വിദേശങ്ങളില്‍പോയി സ്ഥിരതാമസമാക്കിയ ഓരോമലയാളിയുടെയും മനസ്സിലെ സ്വപ്നമാണ് ഒഴിവുകാലങ്ങളില്‍ തന്റെ കേരളംസന്ദര്ശിയ്ക്കുക, ജോലിയില്‍നിന്നും വിരമിച്ചതിനുശേഷം കേരളത്തിന്റെ പ്രകൃതിഭംഗിയില്‍ അലിഞ്ഞുചേരുക എന്നത്. പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ, ആരോ വിളിച്ച 'ദൈവത്തിന്റെ സ്വന്തംനാട്’ എന്ന യവനികയ്ക്കുള്ളില്‍ ഇന്നുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഈ സ്വപനങ്ങള്‍ക്കു ഉതകുന്നതാണോ! തെളിഞ്ഞവെള്ളം നിറഞ്ഞൊഴുകിയിരുന്ന അരുവികളും ആറുംപുഴയും, മനുഷ്യപിശാചുക്കള്‍ ആഹ്ലാദത്തിനായി കുടിച്ച്വറ്റിച്ചമദ്യകുപ്പികളാല്‍ നിറഞ്ഞിരിയ്ക്കുന്നു, ഹരിതകുന്നുകള്‍ എല്ലാം ഇടിച്ച് നിരത്തി അവിടെല്ലാം വീട് കൃഷി ആരംഭിച്ചിരിയ്ക്കുന്നു, തലയുയര്‍ത്തി കിരീടംപോലെനിന്നിരുന്ന കുന്നുകള്‍ക്കു പകരം, മടിയന്മാരായിമാറിയ മനുഷ്യര്‍ക്ക് കൃത്രിമഭക്ഷണം വരുന്ന കവറുകളാലും പ്ലാസ്റ്റിക്കൂടുകളാലും മറ്റുമാലിന്യ ങ്ങളാലുംരൂപാന്തരപ്പെട്ടു ചവറുകൂമ്പാരങ്ങളായിമാറി.

ഗ്രാമത്തിലെ നിഷ്കളങ്കമനുഷ്യരുടെ കാര്യമാണെങ്കില്‍, അധികാര കസേരയിലിരുന്നു, നാട് നന്നാക്കാന്‍ അല്ല, തന്റെ പോക്കറ്റ്‌നിറയ്ക്കാന്‍ വേണ്ടിനിയമം എന്ന്പറഞ്ഞു സാധാരണക്കാരെ കുരങ്ങുകളിപ്പിയ്ക്കുന്ന രാഷ്ട്രീയക്കാര്‍, സാക്ഷാല്‍ സൃഷ്ടികര്‍ത്താവിനെ തന്റെ സ്വന്തംദൈവമാക്കാന്‍ തമ്മില്‍തള്ളുന്ന മതഭ്രാന്തന്‍മാര്‍, ചുരുങ്ങിയ സമയത്തില്‍ കൈനിറയെ അദ്ധ്വാനിയ്ക്കാതെ പണമുണ്ടാക്കാന്‍ കൊള്ളയടിയും മോഷണവും നടത്തുന്ന കുറെപേര്‍, തന്റെമണ്ണില്‍ വിയര്‍പ്പൊഴുക്കാന്‍ കഴിയാതെ മുതലാളി എന്നവെള്ളകുപ്പായം ഇടാന്‍വേണ്ടി പണിയെടുക്കാന്‍വേണ്ടി അന്യസംഥാനത്തുനിന്നും ആളുകളെകൊണ്ടുവരുകയും, അവിടെനിന്നും ഇറക്കുമതിചെയ്യുന്ന ഗുണമേന്മയില്ലാത്ത വിഭവങ്ങള്‍ വീര്‍പ്പുമുട്ടെ തിന്നു വീരവാദം പറയുന്നവര്‍, തന്നിലെ കാമപ്പിശാചിനെ മദ്യലഹരിയ്‌ക്കൊപ്പം സംതൃപ്തിപ്പെടുത്തുവാന്‍, അംഗന്‍വാടിയില്‍ പോകുന്ന ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍പോലും പ്രായമാകാത്ത പിഞ്ച്കുഞ്ഞുങ്ങളെ ഉപയോഗിയ്ക്കുന്ന കുറെമനുഷ്യര്‍ ഇങ്ങിനെ തുടരുന്നു.

അതുമാത്രമല്ല വര്‍ത്തമാനപത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും കുറെനാള്‍ ചര്‍ച്ചാവിഷയമായ സിനിമാതാരം ഭാവനയെപ്പോലെ പരസ്പര െവെരാഗ്യത്തിനും മുതലെടുപ്പിനുംവേണ്ടി സമൂഹത്തില്‍നിന്നും അപ്രത്യക്ഷരാകുന്ന പ്രശസ്ഥരല്ലാത്തതും ആയതുമായ കുറെ നിഷ്കളങ്ക പെണ്‍കുട്ടികള്‍, പുതിയ തലമുറകളുടെ മാറിവരുന്ന ചങ്ങാത്തത്തിലോ മറ്റേതോ കാരണത്തലോ ജീവിതയാത്രയില്‍ വഴുതിവീഴുന്ന മിഷേലിനെപ്പോലുള്ള പെണ്‍കുട്ടികളുടെ കഥകള്‍ ഇതെല്ലാം അരങ്ങേറുന്നതും നമ്മുടെ കൊച്ചുകേരളത്തിലല്ലേ? ഇത്തരം ഒരുസാഹചര്യത്തില്‍ തന്റെ പൗരുത്വം മറന്നു, സമാധാനപരമായി വിയര്‍പ്പൊഴുക്കി,കൂടുതല്‍ ജീവിതസാഹചര്യങ്ങളെ സ്വപനംകണ്ടുവിദേശങ്ങളിലേയ്ക്ക് യാത്ര തുടങ്ങുന്ന മലയാളിയെകുറ്റപ്പെടുത്താനാകുമോ?

എന്തൊക്കെയായാലും ഈഅടുത്ത കാലത്തായിപത്രത്തില്‍ വായിയ്ക്കാനിടയായ ന്യൂയോര്‍ക്കില്‍ വംശീയ ആക്രമണത്തില്‍ ഇന്ത്യക്കാരനായ എഞ്ചിനീയര്‍ കൊല്ലപ്പെ ട്ടതും, ദിവസങ്ങള്‍ക്കുള്ളില്‍ സൗത്ത്കരോലിനയിലെ ലാന്‍കാസ്റ്ററില്‍ വ്യാപാരംനടത്തിയിരുന്ന യുവാവ് കൊല്ലപ്പെട്ടതുമ ായ വാര്‍ത്തകള്‍ ഇന്ത്യക്കാരന്റെ അമേരിയ്ക്കന്‍ സ്വപ്ങ്ങളെ അനുകൂലിയ്ക്കുന്നതാണോ? H-1 B വിസ അനുവദിയ്ക്കുന്നത്താത്കാലികമായിനിര്‍ത്തിവയ്ക്കാനുള്ള ട്രംപിന്റെതീരുമാനവുംഇ ന്ത്യക്കാരന്റെ അമേരിയ്ക്കന്‍ സ്വപ്നങ്ങളെ തടസ്സപ്പെടുത്തടുന്നതല്ലേ?

തന്റെ പൗരത്വത്തിനാണോ, ജോലിയ്ക്കും,ജീവിതസാഹചര്യങ്ങള്‍ക്കുമാണോ പ്രാധാന്യം നല്‍ കേണ്ടതെന്ന് ഓരോപൗരനും സ്വയം എടുക്കേണ്ട തീരുമാനം തന്നെ.

JyothylakshmyNambiar
(Email:nambiarjyothy@gmail.com)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code