കണക്ടിക്കട്ട്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ 2017- 18 വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. ഇടവകയിലെ 7 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 പ്രതിനിധികള്‍, സണ്‍ഡേ സ്കൂള്‍, മെന്‍സ് ഫോറം, വിമന്‍സ് ഫോറം എന്നിവയുടെ കോര്‍ഡിനേറ്റര്‍മാര്‍, യുവജനങ്ങള്‍ ഉള്‍പ്പടെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്ന 14 അംഗ കമ്മിറ്റിയാണ് പാരീഷ് കൗണ്‍സില്‍.
അരുണ്‍ ജോസ്, ജോബി അഗസ്റ്റിന് എന്നിവര്‍ കൈക്കാരന്മാരും, 7 കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മാത്യൂസ് കല്ലുകളം (സെന്റ് ജോസഫ്), ജോസഫ് ചാക്കോ (സെന്റ് മേരീസ്), റോണി എഡ്വേര്‍ഡ് ജോസഫ് (സെന്റ് അല്‍ഫോന്‍സാ), ബിനോയി സ്കറിയ (സെന്റ് ചാവറ), അരുണ്‍ ജോസ് (സെന്റ് എവുപ്രാസ്യാ), ഡിഫിന് കള്ളിക്കാട്ട് (സെന്റ് തോമസ്), ടോം ജോസഫ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്) എന്നിവരും ലൂക്ക് ടി. ഫ്രാന്‍സീസ് (മെന്‍സ് ഫോറം), സ്റ്റെഫി ജോര്‍ജ് (വിമന്‍സ് ഫോറം), ജോബി അഗസ്റ്റിന് (സണ്‍ഡേ സ്കൂള്‍) എന്നിവരും സംഘടനകളെ പ്രതിനിധീകരിച്ചും, നോമിനേറ്റ് ചെയ്യപ്പെട്ടവരായി ക്രിസ്റ്റഫര്‍ ചാക്കോ, ലീന കുന്തറ എന്നിവരും യുവജന പ്രതിനിധികളായി റിജോയി അഗസ്റ്റിന്, നീന ആന്‍ തോമസ് എന്നിവരും ചേര്‍ന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍. ക്രിസ്റ്റഫര്‍ ചാക്കോ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും, കൗണ്‍സില്‍ സെക്രട്ടറിയായി നീന ആന്‍ തോമസും, ഓഡിറ്ററായി കുര്യന് മണിയങ്ങാട്ടും തെരഞ്ഞെടുക്കപ്പെട്ടു.
വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് ഹെലേന ദേവാലയത്തില്‍ ഫെബ്രുവരി 26-നു ഞായറാഴ്ച വി. കുര്‍ബാന മധ്യേ മിഷന് ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളും വേദപുസ്തകം സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു.
തദവസരത്തില്‍ സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ് ജോസഫ് ചെത്തികുളം എന്നിവര്‍ക്കും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിനും നേതൃത്വത്തിനും ഇടവക സമൂഹം നന്ദി അര്‍പ്പിക്കുകയും പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.
Comments