Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുശേഷം മാര്‍പാപ്പ അയര്‍ലണ്ടിലേക്ക്

Picture


ഡബ്ലിന്‍: അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന ലോക കുടുംബസമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി ഡബ്ലിന്‍ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി.

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പാപ്പയുടെ സന്ദര്‍ശനമെന്നു വത്തിക്കാന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു പാപ്പാ അയര്‍ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അന്ന് ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കില്‍ 10 ലക്ഷം പേരാണ് പാപ്പയ്ക്ക് സ്വാഗതമേകാന്‍ എത്തിയത്. അതായത് അന്നത്തെ അയര്‍ലണ്ട് ജനസംഖ്യയുടെ നാലിലൊന്നു പേര്‍. പാപ്പാ ഇവിടെ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചിരുന്നു.

ദ ഗോസ്പല്‍ ഓഫ് ഫാമിലി, ജോയ് ഫോര്‍ ദി വേള്‍ഡ് എന്നതാണ് അടുത്ത വര്‍ഷത്തെ കുടുംബ സമ്മേളനത്തിന്റെ വിഷയം. ഒന്‍പതാമത് കുടുംബ സമ്മേളമാണിത്. 2015 ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചായിരുന്നു എട്ടാമത് സമ്മേളനം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് 20000 പേര്‍ അന്ന് സമ്മേളിച്ചിരുന്നു. എട്ടു ലക്ഷം വിശ്വാസികള്‍ അന്ന് പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. ലോക കുടുംബ സമ്മേളത്തിനായ് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

 രാജു കുന്നക്കാട്ട്
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code