Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍ത്തഡോക്‌സ് ഗോസ്പല്‍ കണ്‍വന്‍ഷന്‍ 2017 ഡാളസ്സില്‍   - അനില്‍ മാത്യു ആശാരിയത്ത്

Picture

ഡാളസ്സ്(ടെക്‌സാസ്):മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്ത് നഗരത്തിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സഹകരണത്തോടെ 4-ാമത് ഓര്‍ത്തഡോക്‌സ് ഗോസ്പല്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 31 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 2 ഞായറാഴ്ച വരെ ഡാളസ്സില്‍ നടത്തുന്നു.

ഡാളസ്സ് ഗാര്‍ലന്റ് എം.ജി.എം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനില്‍ പ്രശസ്ത സുവിശേഷ വചന പ്രഘോഷകനും കൗണ്‍സിലറും ബാംഗ്‌ളൂര്‍ തുംക്കൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ. ഫാ. ബിജോയ് സഖറിയാ വചനപ്രഘോഷണം നിര്‍വ്വഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 6:00 മുതല്‍ 9:00 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ ഡാളസ്സ് ഏരിയായിലെ ഓര്‍ത്തഡോക്‌സ് ഇടവകകളില്‍ നിന്നുമായി നിരവധി അംഗങ്ങളടങ്ങിയ ഗായകസംഘം ആത്മീയ ഉണര്‍വ്വ് പകരുന്ന ഗാനങ്ങള്‍ ആലപിക്കും.

റവ.ഫാ സി.ജി.തോമസ് നേതൃത്ത്വം നല്‍കുന്ന ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയാണ് ഈ വര്‍ഷത്തെ ഓര്‍ത്തഡോക്‌സ് ഗോസ്പല്‍ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.

വലിയ നോമ്പില്‍ നടക്കുന്ന ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ തിരുവചനങ്ങള്‍ ശ്രവിച്ച് ആദ്ധ്യാത്മിക നവോന്മേഷം കൈവരിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ സി.ജി.തോമസ് (കണ്‍വീനര്‍) (469)499 6559, പ്രസാദ് മാത്യു (സെക്രട്ടറി) (972)429 9510, അലക്‌സാണ്ടര്‍ മാത്യു (ട്രഷറാര്‍) – (469)271 3593 എന്നിവരുമായി ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code