Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സിറോ മലബാര്‍ യൂത്ത് ജീവകാരുണ്യപ്രവര്‍ത്തനം നടത്തി   - ബ്രിജിറ്റ് ജോര്‍ജ്

Picture

ഷിക്കാഗോ: 'ഇയര്‍ ഓഫ് യൂത്ത്' സെലിബ്രേഷന്‍സിനോടനുബന്ധിച്ച് സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലിലെ ഹൈസ്കൂള്‍ യൂത്ത് മാര്‍ച്ച് 18, ശനിയാഴ്ച ഡൗണ്‍ടൗണ്‍ ഷിക്കാഗോയിലുള്ള നിര്‍ദ്ധനരും ഭവനരഹിതരുമായ ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണംചെയ്തു. ഏമി തലയ്ക്കന്‍, അലിഷാ രാത്തപ്പിള്ളില്‍, വിപിന്‍ ഡൊമിനിക്, കുര്യന്‍ ജോയി എന്നിവരുടെ നേതൃത്വത്തില്‍ 35 യൂത്ത് വോളന്റിയേഴ്സ് ഒത്തുചേര്‍ന്നാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയത്.

ഇതിനായി സാധനസാമഗ്രികള്‍ വാങ്ങുന്നതിനായുള്ള ഫണ്ടുശേഖരണാര്‍ദ്ധം വെബ്‌സൈറ്റിലൂടെ 750 ഡോളര്‍ പലരില്‍നിന്നുമായി സംഭാവനയായി ശേഖരിച്ചു. ശനിയാഴ്ച രാവിലെ ഇവര്‍ ഒത്തുചേര്‍ന്ന് 120 പേര്‍ക്കുള്ള വിവിധ ഭക്ഷണസാധനങ്ങള്‍ പായ്ക്കറ്റുകളിലാക്കുകയും ഉച്ചകഴിഞ്ഞു ഡൗണ്‍ടൗണ്‍ന്റെ വഴിയരുകുകളില്‍ക്കൂടി നടന്ന് അവിടെ കാണാനിടയായ പാവങ്ങള്‍ക്ക് ഇവ വിതരണം ചെയ്യുകയുമുണ്ടായി. ശേഷിച്ച ഭക്ഷണപ്പൊതികള്‍ ഹോംലെസ്സ്നുവേണ്ടിയുള്ള ഷെല്‍ട്ടറായ 'കവനെന്റ് ഹൗസ്' എന്ന സ്ഥാപനത്തില്‍ ഏല്പിച്ചു.

ഈ സമ്പന്നരാജ്യത്തും വീടും ഭക്ഷണവുമില്ലാതെ വിഷമിക്കുന്ന ഒരു സമൂഹം നിലവിലുണ്ടെന്നും ഇവര്‍ക്ക് തങ്ങളുടെ സഹായം ആവശ്യമാണെന്നും ഈ കൗമാരക്കാര്‍ കണ്ടു മനസ്സിലാക്കി. സ്വന്തം കൈകള്‍ക്കൊണ്ട് ദാനം നല്‍കി ദാനശീലം എന്ന പുണ്യപ്രവര്‍ത്തി പരിശീലിക്കുവാന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ യുവതലമുറയെ പര്യാപ്തമാക്കും.

യൂത്തിനെ സംബന്ധിച്ചിടത്തോളം അവര്‍ക്കിതൊരു വ്യത്യസ്തമായ അനുഭവനമായിരുന്നുവെന്നും ഈ പാവങ്ങള്‍ക്കായി ഒരുനേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചുകൊടുക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഏറെ കൃതാര്‍ഥരാണെന്നും യൂത്തിനെ പ്രതിനിധീകരിച്ചു യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍ പറഞ്ഞു.

Bridget George
PRO, St. Thomas Syro Malabar Cathedral
Bellwood, IL
847-208-1546

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code