Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്‌പോണ്‍സര്‍ ഹുറൂബാക്കിയ മലയാളി യുവതി നാട്ടിലേയ്ക്ക് മടങ്ങി.

Picture


ദമ്മാം: ശമ്പളമില്ലാതെ വന്നപ്പോള്‍ വീടുവിട്ടിറങ്ങി വനിതാഅഭയകേന്ദ്രത്തില്‍ ആശ്രയം തേടിയതിന്റെ പേരില്‍ സ്‌പോണ്‍സര്‍ ഹുറൂബാക്കിയ മലയാളിയായ വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗവും സാംസ്‌കാരികവേദിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആലപ്പുഴ സ്വദേശിനിയായ അംബിക ദേവി ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്ക്കു വന്നത്. രാവന്തിയോളം നീളുന്ന വിശ്രമമില്ലാത്ത ജോലി ആ വലിയ വീട്ടില്‍ അംബികയ്ക്ക് ചെയ്യേണ്ടി വന്നു. എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും, ഒരു റിയാല്‍ പോലും ശമ്പളം കിട്ടിയില്ല. ഇതിന്റെ പേരില്‍ സ്‌പോണ്‍സറുമായി വഴക്കിട്ടെങ്കിലും, ഒരു പ്രയോജനവും ഉണ്ടായില്ല. തുടര്‍ന്ന് ഒരു ദിവസം ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന അംബിക, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി സേവനകേന്ദ്രം ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. എംബസ്സി വോളന്റീര്‍മാര്‍ സൗദി പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സ്വന്തം അവസ്ഥ വിവരിച്ച് അംബിക സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും അംബികയുടെ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, അയാള്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു പോലീസ് അധികാരികളെക്കൊണ്ട് സ്‌പോണ്‍സറെ വിളിപ്പിച്ചു സംസാരിച്ചു. അംബികയെ താന്‍ ഹുറൂബ് ആക്കിയെന്നും, ഇനി അവരുടെ ഒരു കാര്യത്തിലും താന്‍ ഇടപെടില്ല എന്നും സ്‌പോണ്‍സര്‍ പറഞ്ഞു. അംബികയുടെ ഹുറൂബ് മാറ്റി മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തി ജോലി തുടരാനുള്ള ശ്രമങ്ങള്‍ നടത്താന്‍ നോക്കിയെങ്കിലും, നാട്ടിലെ അംബികയുടെ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം അംബികയെ തിരികെ അയയ്ക്കാന്‍ ശ്രമം തുടങ്ങി.

മഞ്ജു മണിക്കുട്ടന്‍ വനിതഅഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ അംബികയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, സാമൂഹ്യപ്രവര്‍ത്തകനായ വിത്സണ്‍ ഷാജി അംബികയ്ക്ക് വിമാനടിക്കറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അംബിക ദേവി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: അംബിക ദേവി മഞ്ജു മണിക്കുട്ടനുമൊത്ത് ദമ്മാം എയര്‍പോര്‍ട്ടില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code