എന്റെ പ്രണയിനി (കവിത സന്തോഷ് ആര് പിള്ള)
നിന്നെ ഞാനോര്ത്തോര്ത്തൂ
കാലം കഴിക്കുന്നു എന്‍
കരളിലെന്നോ വീണപൂവേ..
നിന്നിലുറങ്ങുന്നെന് നേര്‍ത്ത
സ്പന്ദനങ്ങളുമത്രമേല്
നീയെന്റെ ജീവരാഗം
നീയന്നു
മീട്ടിയയീണങ്ങളൊക്കെയും
ഏകാന്തതയില്‍ ചിരാതുപോലെന്
ഒറ്റയടിപ്പാതയില്‍
മോഹ പുഷ്പങ്ങളായി വിടരുന്നു
നിന് മടിത്തട്ടിലുറങ്ങി ഞാന്‍
നിരാലംബമെന് ഹൃദയം
നിന്നെപ്പുണര്‍ന്നു മയങ്ങീ
പിന്നെയെന്നെന്നും,
നിന്നെക്കനവില് ചേര്‍ത്തുറക്കി..
Comments