Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍

Picture

ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസവും സഹായവും നല്‍കിവരുന്നു എന്നുള്ളത് അഭിമാനകരവും സര്‍വ്വോപരി മാതൃകാപരവുമാണ്. ഈ മഹാനുഭവന്റെ സ്‌നേഹയാത്രകള്‍ക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവ്.

ഏപ്രില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു റോക്ക്‌ലാന്റ് കൗണ്ടിയില്‍ വച്ചു ആതുര സേവന രംഗത്ത് പുതിയ ഒരു സ്‌നേഹസംഗമത്തിന് തുടക്കംകുറിക്കുന്നു. ഈ നോമ്പുകാലത്ത് ഒരിറ്റ് നന്മയുടെ തൂവല്‍സ്പര്‍ശമാകാന്‍ നമുക്കും ഈ യാത്രയില്‍ പങ്കുചേരാം.

ചടങ്ങില്‍ അമേരിക്ക- യൂറോപ്പ്, കാനഡ മലങ്കര ആര്‍ച്ച് ഡയോസിസ് അധിപന്‍ ആയൂബ് മോര്‍ സില്‍വാനോസ് പിതാവ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു എം. മാണി (845 947 4261), ഡാനിയേല്‍ വര്‍ഗീസ് (209 292 7481).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code