Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിഖ് വംശജ യുവതി അമേരിക്കയില്‍ വംശീയാധിക്ഷേപത്തിന് ഇരയായി

Picture


ന്യൂയോര്‍ക്ക്: സിഖുകാരിയായ അമേരിക്കന്‍ വംശജയ്ക്ക് ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ സബ്‌വേ വംശീയ അധിക്ഷേപം. രജ്പ്രീത് ഹെയര്‍ എന്ന യുവതിയെ ഏഷ്യക്കാരിയാണെന്ന് തെറ്റിധരിച്ച വെള്ള ക്കാരന്‍ യുവാവ് വംശീയമായി അധിക്ഷേപിക്കുകയായിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് നിങ്ങളുടെ രാജ്യമല്ല. ലബനനിലേക്ക് തിരിച്ചുപോകൂ എന്ന് യുവാവ് രജ്പ്രീത് ഹെയറിനെതിരേ ട്രെയിനില്‍വച്ച് ആക്രോശിക്കുകയായിരുന്നു.

മന്‍ഹാട്ടനിലുള്ള തന്‍റെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനുള്ള യാത്രയ്ക്കിടെയാണ് അധിക്ഷേപം നേരിട്ടതെന്ന് രജ്പ്രീത് പറഞ്ഞു. അമേരിക്ക യില്‍ ഇന്‍ഡ്യാന സംസ്ഥാന ത്തുള്ള ലബനന്‍ എന്ന നഗര ത്തില്‍നിന്ന് 30 മൈല്‍ അകലെയാണു തന്‍റെ ജനനമെന്നും താന്‍ ലബനന്‍ സ്വദേശിയല്ലെന്നും രജ്പ്രീത് യുവാവിനോട് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code