Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുണ്ടറ പീഡനം: മുത്തശ്ശിയും അറസ്റ്റില്‍

Picture

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി ലതാ മേരിയെ അറസ്റ്റു ചെയ്തു. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് ഒത്താശ ചെയ്തുകൊടുത്തുവെന്നും കുറ്റകൃത്യം മറച്ചുവെച്ചതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴിയില്‍ നിന്ന് ഇക്കാര്യം തെളിഞ്ഞതോടെയാണ് ഇവരെ പൊലീസ് പ്രതി ചേര്‍ത്തത്. കേസില്‍ രണ്ടാം പ്രതിയാണ് ലതാ മേരി.

ആശുപത്രിയില്‍നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പോക്‌സോ നിയമപ്രകാരം രണ്ട് കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുണ്ടറയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ പോലീസ് അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഗുരുതരാവസ്ഥയിലാണെന്നുമുള്ള റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറി. ഈ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

കഴിഞ്ഞ ദിവസമാണ് കേസില്‍ ലതാമേരിയെ പോലീസ് പ്രതി ചേര്‍ത്തത്. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും കേസില്‍ സാക്ഷിയാകും. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയുടെ നിര്‍ണായകമായ മൊഴിയാണ് സംശയത്തിന്‍റെ മുന മുത്തശ്ശിയിലേക്കും നീങ്ങാന്‍ കാരണമായത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code