Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍

Picture

ചണ്ഡിഗഢ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റിലായി. മൊഹാലിയിലാണ് സംഭവം. ഏകം സിങ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണു ഭാര്യ സീറത്ത് കൗര്‍ വെടിവച്ചു കൊന്ന ശേഷം സ്യൂട്ട്‌കേസിലടച്ചത്. കുടുംബവഴക്കാണു കൊലയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.

ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്നു സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ധില്ലനുമായി സീറത്ത് കൗര്‍ വഴക്കിടുക പതിവായിരുന്നു. ശനിയാഴ്ചയുണ്ടായ വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന പിസ്റ്റളെടുത്തു തലയ്ക്കുനേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവച്ചു തന്നെ ധില്ലനു ജീവന്‍ നഷ്ടമായി. വലിയൊരു സ്യൂട്ട് കേസിലാക്കി ഭര്‍ത്താവിന്‍റെ മൃതദേഹം കനാലില്‍ തള്ളാനാണു സീറത്ത് കൗര്‍ പദ്ധതിയിട്ടത്. സഹോദരന്‍റെയും അമ്മയുടെയും സഹായത്തോടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ സീറത്ത് കൗര്‍ കാറിലേക്കു പെട്ടി കയറ്റുന്നതിനായി ഒരു ഓട്ടോറിക്ഷാ െ്രെഡവറുടെ സഹായം തേടി. പെട്ടി ഉയര്‍ത്തുന്നതിനിടെ ചോര കയ്യില്‍ പറ്റിയ ഓട്ടോ െ്രെഡവര്‍ക്കു തോന്നിയ സംശയമാണു ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ഉടന്‍ തന്നെ ഓട്ടോ െ്രെഡവര്‍ പൊലീസിലറിയിച്ചു. പൊലീസെത്തിയപ്പോഴേക്കും രണ്ടു മക്കളേയും തനിച്ചാക്കി സീറത്തും ബന്ധുക്കളും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ മൂവരെയും പൊലീസ് കണ്ടെത്തി. 12 വര്‍ഷം മുമ്പായിരുന്നു ഏകം സിങ്ങിന്‍റെയും സീറത്തിന്‍റെയും വിവാഹം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code