Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ നോമ്പുകാല ധ്യാനം

Picture

താമ്പാ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ മാര്‍ച്ച് 24,25,26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയില്‍ വി.സി, ബ്ര. സന്തോഷ് ടി (ക്രിസ്റ്റീന്‍), ബ്ര. ബിബി തെക്കനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. അനുഗ്രഹീത ഗായകനായ ബ്ര. ഷൈജന്‍ വടക്കന്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുന്നതാണ്.

വി. കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, സ്തുതി ആരാധന എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

മാര്‍ച്ച് 24-നു വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ വൈകിട്ട് 9 മണി വരേയും, 25-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും, 26-നു ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഈ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഡൊമിനിക് മഠത്തിക്കളത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 813 330 6672. ജോസ് ചക്കുങ്കല്‍, താമ്പാ അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code