Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഘടികാരങ്ങള്‍ നിലയ്ക്കുമ്പോള്‍ (കവിത: സ്മിത സൈലേഷ്)

Picture

എന്റെ മരണദൂതുമായി
ആരും നിന്നെ തേടിവരില്ല
എങ്കിലും എന്റെ മരണത്തെ
നിന്റെ ഹൃദയം മാത്രം
അതിസൂക്ഷ്മമായി
രേഖപ്പെടുത്തി വെക്കും
നിന്റെ ഹൃദയത്തില്‍
അത് വരെ മിടിച്ചിരുന്ന
ഒരു ഘടികാരം
ആ നിമിഷത്തില്‍
നിശ്ചലമാകും
എന്തു കൊണ്ടെന്നാല്‍
പ്രിയനേ....
ഞാനെന്റെ പ്രാണന്റെ
സ്പന്ദനങ്ങള്‍
നിറച്ചു വെക്കുന്നത്
നിന്റെ ഹൃദയത്തിലാണല്ലോ.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code