Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ ടി എം (ATM) (ചേറുശ്ശേരി അനിയന്‍ വാര്യര്‍ )

Picture

എനി ടൈം മണി
അതായിരുന്നു തുടക്കത്തില്‍

എനി ടൈം മരണം :
അതാണ് ഇന്നത്തെ അര്‍ത്ഥം

എത്ര വേണേല്‍ എടുക്കാം
എടുക്കുന്തോറും കുറഞ്ഞിടും
ബാലന്‍സ് പൂജ്യമാകുമ്പോള്‍
യാത്രാമൊഴി ചൊല്ലുക.

പണപ്പുരയില്‍ സ്ഥിതി വേറെ
ബാലന്‍സ് കുറയുമ്പോള്‍
വീണ്ടും നിക്ഷേപിക്കാം
ജീവിതത്തില്‍ അതു പറ്റില്ല .

ജീവിത കണക്കുപുസ്തകത്തില്‍
(ജീവിതത്തിന്‍റെ പാസ്സ്ബുക്കില്‍)
പിന്‍വലിക്കല്‍ മാത്രമേയുള്ളൂ
ആരോ എത്രയോ നിക്ഷേപിച്ചു

ആരെന്നു ഒരുപക്ഷെ അറിയാം
എത്രയെന്നു ആര്‍ക്കും അറിയില്ല

എന്നിട്ടും കേമന്‍നടിക്കും വിഡ്ഢി
പിന്‍കാലൂന്നി മുന്‍കാലാട്ടി
തലപൊക്കി നടക്കുന്നു !

വൈദ്യന്മാര്‍ : ഭിഷഗ്വരന്മാര്‍ ഭോഷന്മാര്‍
ഏതു കൊടികുത്തിയവന്‍ ശ്രമിച്ചാലും
ഇത്തിരി കൂട്ടാനോ കുറക്കാനോ കഴിയില്ല

ആ അദൃശ്യരൂപി മുകളിരുന്ന് ചിരിക്കുന്നു
പാമരഗര്‍ജനങ്ങളും ഗോഗ്വാവിളികളും
ആ കാതുകളെ മനസ്സിനെ മഥിക്കുന്നില്ല ...

ഈ ലോകം ഭരിക്കാന്‍ ഒരുമ്പെട്ട ശുംഭന്മാര്‍
പലരും ഭൂഗര്‍ഭത്തില്‍ നിത്യസുഷുപ്തിയില്‍

ലോകം കറങ്ങുന്നു : ഭൂഗോളം തിരിയുന്നു
ലോകം കറങ്ങിക്കൊണ്ടേയിരിക്കുന്നു
ഗോളം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു .
കറങ്ങട്ടെ, തിരിയട്ടെ : അല്ലാതെന്തുചെയ്യാന്‍ !

C. S. Sankara Warrier, Anubhuti Cheussery 690 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code