Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ യാത്രയയ്പ്പ് നല്‍കി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഇന്ത്യന്‍ അംബാസിഡറായ ഗുര്‍ജിത് സിംഗിന് ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുല്‍ ജനറല്‍, ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുലര്‍ ഫോറം, പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയയ്പ്പ് നല്‍കി. ഫ്രാങ്ക്ഫര്‍ട്ട്
സ്‌റ്റൈന്‍ബെര്‍ഗര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ഹാളില്‍ വച്ച് അത്താഴ വിരുന്നോടെ ആണ് ഈ യാത്രയയ്പ്പ് സംഘടിപ്പിച്ചത്.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഔദ്യോഗികമായി അംബാസിഡര്‍ ഗുര്‍ജിത് സിംഗിനെ സ്വാഗതം ചെയ്ത്, അദ്ദേഹത്തിന്റെ ഫോറിന്‍ സര്‍വീസും, വിവിധ രാജ്യങ്ങളില്‍ നടത്തിയ പ്രശസ്ത സേവനങ്ങളും വിവരിച്ച് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഇന്തോനേഷ്യന്‍ എംബസിയില്‍ ഒന്നിച്ച് ജോലി ചെയ്ത നാളുകളും, ഗുര്‍ജിത് സിംഗിന്റെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിലൂടെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം രാജ്യത്തുള്ളവരെയും, വിദേശിയരെയും കൂടുതല്‍ അറിയിക്കാന്‍ സാധിക്കുമെന്ന ഫിലോസഫി പഠിച്ചതും കോണ്‍സുല്‍ ജനറല്‍ എടുത്തു പറഞ്ഞു.

തുടര്‍ന്ന് അംബാസിഡര്‍ ഗുര്‍ജിത് സിംഗ് താന്‍ ജര്‍മനിയിലെ അംബാസിഡറായി സേവനം ചെയ്ത സമയം ജര്‍മന്‍ ഫോറിന്‍ മിനിസ്ട്രി, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജര്‍മന്‍-ഇന്ത്യന്‍ വ്യവസായികള്‍, ഇന്ത്യാക്കാര്‍, ഡയാസ്‌പോരാ എന്നിവര്‍ നല്‍കിയ
സഹായസഹകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്നും ജര്‍മനിയിലെ ഇന്ത്യാക്കാരും, ഡയാസ്‌പോരായും ഇന്ത്യയുടെ പുരോഗമന, സാമ്പത്തിക, പുത്തന്‍ വ്യവസായ നയങ്ങളും,
സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജര്‍മന്‍കാരുടെ ഇടയില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്ന അംബാസിഡറന്മാരായുള്ള പ്രവര്‍ത്തനം തുടരണമെന്നും അഭ്യര്‍ത്ഥിച്ചു.

നല്ല ഒരു എഴുത്തുകാരനായ അംബാസിഡര്‍ ഗുര്‍ജിത് സിംഗ് അടുത്തയിടെ എഴുതിയ രണ്ട് പുസ്തകങ്ങളുടെ കോപ്പി അദ്ദേഹം കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറിന് നല്‍കി. കോണ്‍സുല്‍
ജനറല്‍ രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ഒരു മെമന്റോ അംബാസിഡര്‍ക്ക് നല്‍കി ആദരിച്ചു.

തുടര്‍ന്ന് അംബാസിഡര്‍ ഗുര്‍ജിത് സിംഗ് ഈ യാത്രയയ്പ്പില്‍ പങ്കെടുത്തവരെ പരിചയപ്പെട്ട് കുശലാന്വേഷണങ്ങള്‍ നടത്തി. പാശ്ചാത്യ രീതിയില്‍ വിഭവസമ|ദ്ധമായ അത്താഴവിരുന്നോടെ അംബാസിഡര്‍ ഗുര്‍ജിത് സിംഗിന് നല്‍കിയ യാത്രയയ്പ്പ്
പരിപാടികള്‍ അവസാനിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code