Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്ത്രീധനം കൊടുത്തു ചെറുക്കനെ വാങ്ങുന്നതിലും ഭേദം കാനഡയിലെ വിദ്യാഭ്യാസം തന്നെ.! (ജയശങ്കര്‍ പിള്ള)

Picture

"പീഡനം ഇല്ലാത്ത രാജ്യം,തെളിവുള്ള രാജ്യം,സദാചാര പോലീസും ഇല്ല'

കാനഡ സമാധാന ജീവിതത്തിനും,സ്വന്തമായി ഉയരണം എന്ന് ആഗ്രഹം ഉള്ളവര്‍ക്കും എന്നും നല്ല രാജ്യം ആണ്.അത് വിദ്യാര്‍ത്ഥി ആയാലും,റസിഡന്റ് ആയാലും.നാട്ടിലെ സെര്ടിഫികറ്റും കൊണ്ട് ഇവിടെ ജീവിതം തുടങ്ങുന്നവരില്‍ ഭൂരി ഭാഗവും ഇവിടെ വന്നു ചെറിയ കോഴ്‌സുകള്‍ മുതല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി വരെ ചെയ്തവര്‍ ആണ്.റെഗുലേറ്റഡ് ജോലികള്‍ ലഭിക്കണം എങ്കില്‍ അതിന്റേതായ മാനദണ്ഡങ്ങള്‍ ഉണ്ട്.IT,Nurse,Doctor,Teacher Plumber, Eletcrician,Mechanic,DriverLawyer,Pharmacy,എന്നിങ്ങനെ നീളുന്നു ജോലികളുടെ പട്ടിക.

ഇവരില്‍ 90 % പേരും കാനഡയില്‍ തന്നെ പഠനം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ചെറിയ crash course ചെയ്തു രലൃശേളശരമലേ അപ്‌ഡേറ്റ് ചെയ്തവര്‍ ആണ്.അപ്പോള്‍ സര്‍ട്ടിഫിക്കറ്റിനു കടലാസു വിലയുള്ള എന്ന കമന്റു ചെയ്യുന്ന വ്യക്തികളുടെ വാദം തെറ്റ്.ഇനി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം.നാട്ടില്‍ ഡിസ്റ്റിങ്ഷനും ഹൈ മാര്‍ക്കും നേടി പഠിക്കുന്ന കുട്ടികള്‍ മോഹന സ്വപ്നങ്ങളില്‍ മുങ്ങി ജീവിതം കളയാതെ ഇരിക്കുക.അവിടെ തന്നെ ടെസ്റ്റുകള്‍ എഴുതി ജോലി ലഭിക്കുവാന്‍ നിങ്ങള്ക്ക് കഴിവും,അറിവും ഉണ്ട്.നിങ്ങള്‍ നിങ്ങളുടെ പഠിക്കുന്ന അതെ തൊഴിലില്‍ ഉന്നത പദവി ആണ് ലക്ഷ്യം വക്കുന്നത് എങ്കില്‍ നാട് തന്നെ ആണ് എന്നും സുന്ദരവും,മഹത്തരവും.അതല്ല പഠനത്തിനോട് അനുബന്ധ ജോലിയോ,ഏതു ജോലിയും ചെയ്യാനുള്ള മനസ്സുറപ്പും ഉണ്ടെങ്കില്‍ ,സമാധാന പരമായ ജീവിതവും ആണ് ലക്ഷ്യം എങ്കില്‍ വരിക കാനഡ ഇവിടെ സുന്ദരം ആണ്.നിങ്ങളുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കും. പഠനം ഇവിടെ ദുഷ്കരം ആണ്,എന്നാലും ഓരം ചേര്‍ക്കല്‍ ഇല്ല.പഠിച്ചാല്‍ മാര്‍ക്ക് ലഭിക്കും.ആരും വെട്ടി നിരത്തില്ല.നിങ്ങള്‍ കാനഡയിലെ കോളേജുകള്‍,യൂണിവേഴ്‌സിറ്റികള്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും റേറ്റിംഗ് ഉള്ളവ മാത്രം തിരഞരടുക്കുക.നാട്ടിലെ പോലെ തന്നെ പെട്ടിക്കട സ്വാശ്രയ സ്ഥാപനങ്ങള്‍ ഇവിടെയും ഉണ്ട്.അതുപോലുള്ള കോളേജുകളില്‍ പഠിച്ചിറങ്ങിയാല്‍ ജോലി സ്ഥലങ്ങളില്‍ ഇന്റര്‍വ്യു സമയത്തു നിങ്ങള്‍ പിന്നോക്കം തള്ളപ്പെടും. എങ്ങിനെയും,വളഞ്ഞവഴിയിലൂടെയും കാനഡയില്‍ വരേണ്ടവര്‍ക്കു വരാം,ജീവിക്കാം.ഒരു വിദേശി ആയി മാത്രം.അതും മനസ്സില്‍ ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത കാലാവസ്ഥയില്‍ മരിച്ചു ജീവിക്കാം.അത് കൊണ്ട് ഒരിക്കലും എളുപ്പ വഴികള്‍ സ്വീകരിക്കാതിരിക്കുക.പൊതുമാപ്പ് കിട്ടുവാനായി ഇത് ഗള്‍ഫ് രാജ്യം അല്ല എന്ന് സാരം.

എനിക്കറിയാവുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം നിയമങ്ങള്‍ മാറുന്നതനുസരിച്ചു ഭാവി സുരക്ഷിതമാക്കി നീങ്ങുന്നു.വിരലില്‍ എണ്ണാവുന്നവര്‍ എത്ര ഉപദേശിച്ചാലും നന്നാവില്ല എന്ന
ചിന്താഗതിക്കാര്‍ ആണ്.പഠന ശേഷം നീട്ടിക്കിട്ടിയ 1 വര്ഷത്തെയോ,2 വര്ഷത്തെയോ സ്‌റ്റേ ബാക്ക് സമയത്തു ശമ്പളം മാത്രം വച്ച് ചില ജനറല്‍ ലേബര്‍ ജോലികളില്‍ മുഴുകിയിരിക്കുന്നു.പണമാണ് ലക്ഷ്യം.ഈ സ്‌റ്റേ ബാക് സമയം കഴിഞ്ഞാല്‍ പിന്നെ മുങ്ങുകയാണ് പതിവ്.രേഖകള്‍ ഇല്ലാതെ എവിടെയോ അലയുന്നവര്‍.8 വര്‍ഷത്തില്‍ അധികമായി അങ്ങിനെ അലയുന്ന മലയാളികള്‍ ഇന്ന് ടോറന്റോവിലും അടുത്ത സിറ്റികളില്‍ തന്നെയും ധാരാളം.നാട്ടിലേക്ക് ബന്ധുക്കളെ കാണാന്‍ ആഗ്രഹം ഉണ്ടായിരിക്കാം അവര്‍ക്കു.ഒരിക്കല്‍ വിമാനം കേറിയാല്‍ അവര്‍ക്കു പിന്നീട് ഒരിക്കലും തുറക്കാത്ത വാതിലായി കാനഡ അടയുന്നു.കുറുക്കു വഴികളും,എളുപ്പ വഴികളും സ്വീകരിക്കുന്നവരുടെ അവസ്ഥ ഇന്ന് ഒക്കെ ആണ് അവസാനിക്കുക.

നിയമപരമായി 20 മണിക്കൂര്‍ മാത്രം ഒരു വിദ്യാര്‍ത്ഥി ആഴ്ചയില്‍ ജോലി ചെയ്താല്‍ കുഴപ്പം ഇല്ലാതെ പഠനവും മറ്റു കാര്യങ്ങളും നടക്കും.സര്‍ക്കാര്‍ ഓരോ പൗരനും എങ്ങിനെ ജീവിക്കണം എന്ന്
കണക്കുകള്‍ ഉണ്ട്.അങ്ങിനെ സാധാരണ ജീവിതം ആണ് പഠിക്കാന്‍ വരുന്നവര്‍ നയിക്കുന്നത് എങ്കില്‍ എത്രയോ ഷോപ്പുകള്‍ ഇവിടെ ഉണ്ട് തുശ്ച വിലയുള്ളത്.ഇവിടെ ഒരു വ്യക്തിയും ആരുടേയും വസ്ത്ര ധാരണത്തിലോ കഴിക്കുന്ന ഭക്ഷണത്തിന്റെ കളിയാക്കാറില്ല.ദേശി കല്‍ മാത്രം അന്നും ഇന്നും അന്യന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ മിടുക്കു കാട്ടുന്നു.ടൊറന്റോ (ഒന്റാറിയോവില്‍) ഇന്ന് നിലവിലുള്ള 14 മലയാളി പ്രസ്ഥാനങ്ങളില്‍ എത്ര പേര് തെരുവില്‍ ജോലി ഇല്ലാതെ അലയുന്ന ഒരു മലയാളിക്ക് വിളിച്ചു ജോലി വാഗ്ദാനം എങ്കിലും ചെയ്തിട്ടുണ്ട്? ആരുണ്ട് നിലവിലുള്ള വാടക കുറച്ചു കുട്ടികള്‍ക്ക് ഡിസ്കൗണ്ട് കൊടുക്കുന്ന കെട്ടിടം ഉടമകള്‍,നാട്ടിലെ കണ്ണുനീരും കരളും കിഡ്‌നിക്കും പിരിവെടുക്കും,ചുറ്റുപാടും കഷ്ടപ്പെടുന്ന വരുടെ ഫോണിലും വിളിക്കും പിരിവിനു വേണ്ടി.വെള്ളത്തില്‍ എഴുതിയ കണക്കും,വാര്‍ഷിക സമ്മേളനങ്ങളും. കാനഡയെ പറ്റി കുറ്റം പറഞ്ഞു എഴുതുന്നവര്‍ അതുകൂടി എഴുതണം.അത് മനപ്പൂര്‍വം മറന്നോ? ഈ അടുത്ത കാലത്തു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഒരു മെസ്സേജ് ഇതാണ്."ഞങ്ങള്‍ നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ ഓണം നടത്തുന്ന ഏക മലയാളി പ്രസ്ഥാനം ആണ്" ഞാന്‍ അതിന്റെ പ്രസിഡന്റ്.".......". നിങ്ങള്‍ കൂട്ടുകാരെ എല്ലാം കൂട്ടി വരിക. എത്ര സഹജീവി സ്‌നേഹം. $ 10.70 ആണ് ഒരു വിദ്യാര്‍ത്ഥിയുടെ മിനിമം കൂലി.അവരെയും വെറുതെ വിടില്ല സാമൂഹ്യ സ്‌നേഹികള്‍.കൂടുതല്‍ ആയി അതിനെ കുറിച്ച് എഴുതുന്നില്ല.

പ്രിയ വിദ്യാര്‍ത്ഥികളോട്..."നിങ്ങള്‍ വരിക യാണ് എങ്കില്‍ 2 വര്‍ഷത്തെ കോഴ്‌സ് എടുത്തു മാത്രം വരുവാന്‍ ശ്രെമിക്കുക .നിങ്ങള്ക്ക് 3 വര്‍ഷത്തെ സ്‌റ്റേ ബാക്ക് കിട്ടും എന്ന് മാത്രം
അല്ല ലോണെടുക്കുന്ന പൈസ തിരികെ അടക്കാന്‍ സമയം ലഭിക്കും.നിയമം അനുസരിച്ചു 3 വര്ഷം കാനഡയില്‍ താമസിച്ച ഒരാള്‍ക്ക് റസിഡന്റ് ആയി അപേക്ഷിക്കാം എന്ന ഒരു അനെക്‌സ് നിയമം നിലവില്‍ ഉണ്ട്.അഥവാ ജോബ് ഓഫര്‍ ഒന്റാറിയോവില്‍ ലഭിച്ചില്ല എങ്കിലും മറ്റു പ്രൊവിന്‍സുകളില്‍ പോയി നല്ല ജോലികള്‍ കണ്ടെത്താനുള്ള സമയവും കിട്ടും.ഇപ്പോള്‍ ഒന്റാറിയിവില്‍ വിദ്യാര്‍ത്ഥികളുടെ റെസിഡന്റ് അപേക്ഷ സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തിയിരിക്കുക ആണ്.എപ്പോള്‍ വേണം എങ്കിലും റീ ഓപ്പണ്‍ ചെയ്യാം.ഒരു നിബന്ധന കൂടി ഒന്റാറിയോ നിഷ്കര്‍ഷിക്കുന്നു.ജോബ് ഓഫര്‍ പഠിച്ച വിഷയവും ആയി ബന്ധപ്പെട്ടതും,സര്‍ക്കാര്‍ ആ ജോലിക്കു നിശ്ചയിച്ച അതെ ശമ്പളത്തിലും,മിനിമം ഫോര്‍മാന്‍,അഡ്മിന്‍,ലെവലില്‍ ഉള്ള ജോലിയും ചെയ്യുന്നവര്‍ ആയിരിക്കണം.ഉദാ: മെക്കാനിക്കല്‍ ഡിസൈന്‍ പഠിച്ച ആള്‍,സി ന്‍ സി ഓപ്പറേറ്റര്‍ ജോലി ഓഫര്‍ വച്ച് റെസിടെന്റിനു അപേക്ഷിക്കാന്‍ പറ്റില്ല.ഇഅഉ ഡിസൈനര്‍,CNC Technician,ഡിസൈന്‍ ആന്‍ഡ് ലൌേു അഭികാമ്യം.അതുപോലെ ഓരോന്നും. പക്ഷെ മറ്റു ചില പ്രൊവിന്‍സുകളില്‍ ഇത് ബാധകം അല്ല.പഠനം കഴിഞ്ഞു ഏതു ജോലി ചെയ്താലും അഭികാമ്യം ആണ്,വേതനവും പ്രശ്‌നം ആല്ല.ഒരു വര്‍ഷ കോഴ്‌സുകളും കുഴപ്പം ഇല്ല.ഒരു വര്‍ഷ സ്‌റ്റേ ബാക്കില്‍ ആറു മാസത്തിനകം റെസിഡന്റ് ആയി അപേക്ഷ സമര്‍പ്പിക്കാന്‍ ജനുവരി വരെ അവസരം ഉണ്ടായിരുന്നു.മാത്രവുംഅല്ല ഒരു വര്‍ഷ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് ഇവിടെ തന്നെ പുനര്‍ പഠനം തുടരാവുന്നതാണ്.തുടര്‍ കോഴ്‌സുകള്‍ അതെ കലാലയത്തില്‍ തന്നെ തുടര്‍ച്ചയായി ചെയ്യുകയാണ് എങ്കില്‍ അത് 2 വര്‍ഷ കോഴ്‌സ് ആയി അംഗീകാരം നല്‍കുന്നതാണ്.കോളേജുകള്‍ മാറി കോഴ്‌സുകള്‍ ചെയ്യുമ്പോള്‍ ഇടയ്ക്കു വരുന്ന ഷോര്‍ട് െ്രെബക് മൂലം രണ്ടാം കോഴ്‌സിന്റ് കാലാവധി മാത്രം ആണ് പരിഗണിക്കുക.

"ഒരു രാജ്യവും മോശം അല്ല.. വിരലില്‍ എണ്ണാവുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ മാത്രം എടുത്തു ചര്‍ച്ച ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു.കാനഡ നിയമാനുസൃത മായ രീതിയില്‍ പോയാല്‍ എന്നും
സന്തോഷവും,സമാധാനവും നല്‍കുന്ന രാജ്യം ആണ്.നിങ്ങള്‍ കുട്ടികള്‍ ഒരു പുതിയ കമ്യൂണിറ്റി ആണ് ഉണ്ടാക്കി എടുക്കുന്നത് എന്ന ബോധവും,വളഞ്ഞ വഴികളില്‍ പോകാതിരിക്കുകയും ചെയ്താല്‍ നിങ്ങള്ക്ക് നല്ല ഭാവി നല്‍കുന്ന രാജ്യം ആണ് കാനഡ.നിങ്ങളുടെ ബാങ്കില്‍ എല്ലാ മാസവും വരുന്ന gic $ 650 ഉം പിന്നെ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനവും കൊണ്ട് സുഖമായി സ്കൂള്‍ ഫീസും കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഫുള്‍ ടൈം ജോലി ചെയ്തു കടങ്ങളും വീട്ടി നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ പറ്റുന്ന രാജ്യം ആണ് കാനഡ.

മാതാപിതാക്കളുടെ സ്വപ്നവും,മക്കളുടെ ആഗ്രഹവും,ഭാവിയും,ദൃഢ നിശ്ചയവും സ്വന്തം കുടുംബത്തെ പറ്റിയുള്ള ചിന്തയും ഉള്ള ഏതു കുട്ടികള്‍ക്കും വരാം പഠിക്കാം,വിവിധ രാജ്യങ്ങളില്‍
ഉള്ള സമ പ്രായക്കാരോട് സുഹൃത്ത് ബന്ധങ്ങളും സ്ഥാപിക്കാന്‍ പറ്റിയ സ്വതന്ത്രമായ രാജ്യം.നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് കൂടി ഉണ്ടെങ്കില്‍ കാനഡയുടെ െ്രെഡവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ അല്പം എളുപ്പം ആയിരിക്കും എന്നും സൂചിപ്പിക്കുന്നു.

"സ് ത്രീധനം കൊടുത്തു പുരുഷനെ വാങ്ങുന്ന മലയാളി സംസ്കാരത്തിലും ഭേദം ആണ് പെണ്‍കുട്ടികള്‍ക്ക് നല്ല മെച്ചപ്പെട്ട പഠനവും ജോലിയും കിട്ടുവാന്‍ കാനഡയില്‍ വരുന്നത്"

"നാട്ടിലെ രാഷ്ട്രീയത്തിലും,കൂട്ട് കൂടിയുള്ള ഹാങ്ങ് ഓവര്‍ പാര്‍ട്ടികളിലും,മയക്കുമരുന്നിലും ഒക്കെ പെട്ട് അടി തെറ്റുന്നതിലും എത്രയോ ഭേദം ആണ് കാനഡ"
ഒന്നുമില്ലെങ്കിലും പീഡനം ഇല്ലാത്ത രാജ്യം,ഹര്‍ത്താലും,ബന്ദും ഇല്ല,ഒരു മിനിറ്റു പോലും സമയം തെറ്റിക്കാത്ത ബസ്സര്‍വീസുകള്‍,ബീഡികുറ്റിയും,കടലാസും,കച്ചറയും,തുപ്പലും ഇല്ലാത്ത പൊതു വഴികള്‍, കൊടുക്കുന്ന ടാക്‌സ് തിരികെ ജനങ്ങളില്‍ തന്നെ വരുന്നു എന്ന് നമുക്ക് പുറത്തു നോക്കിയാല്‍ മനസ്സിലാകുന്ന രാജ്യം,തെളിവുള്ള രാജ്യം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code