Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടിയേറ്റ മലയാളികള്‍ എങ്ങോട്ട്! (സംവാദം: ജോണ്‍ ഇളമത)

Picture

ദിശാബോധം തെറ്റിയ ഒരു നേതൃനിര, മലയാളി കുടിയേറ്റക്കാരുടെവക്താക്കളായി രംഗത്തു വരുന്നത്, മലയാളി സമൂഹത്തിന് പ്രതികരണശക്തി നഷ്ടപ്പെട്ടതുകൊണ്ടാകാം എന്നു കരുതുന്നുുണ്ടെങ്കില്‍ അവര്‍ക്കു തെറ്റിപ്പോയി.കഴിഞ്ഞ തവണ മലയാളി മാമാങ്കത്തിന് ഇറക്കുമതി ചെയ്യപ്പെട്ട താരനിര തന്നെ അതിനുദ്ദാഹരണം. കേരളത്തില്‍ നിന്ന് കോമിഡിക്കാരെ വരെ ഇറക്കുമതി ചെയ്തു.അവര്‍ ഇവിടെ വരുത്തിയവരുടെ കൂടെ നിന്ന് ഫേട്ടോ എടുത്ത് പരസ്പരം പുറംചൊറിഞ്ഞ് പൂരത്തിന് തിടമ്പേറ്റിയ ആനകളെപ്പോലെ നിന്ന് വിലസി തിരികെ പോയി, ഒരു പ്രകടനവും കാട്ടാതെ. ആയിരം ഡോളര്‍ മുടക്കി ടിക്കറ്റെടുത്ത പൊതുജനങ്ങളെ കഴുതകളാക്കി!

നാനൂറ് വര്‍ഷങ്ങള്‍ വിദേശികള്‍ ഭരിച്ചിട്ടും,വീരവാദങ്ങള്‍ വര്‍ഷിക്കുന്ന മലയാളി സമൂഹത്തിന് ആരാധനക്കും,കാലുതിരുമ്മിനും കുറവില്ല,നടന്നോട്ടെ! ഇതിനു മുമ്പിലുള്ള ചേതോവികാരം എന്താണ്?ആനയേയും,ആനപിണ്ഡത്തെയും ഒരുപോലെ ആരാധിക്കരുതെന്നു മാത്രം.ഈയിടെ ഒരു നടിയെ തട്ടികൊണ്ടു പോയപ്പോള്‍ വിലപിക്കാന്‍ കുറേപേര്‍. എന്നാല്‍ അതേ കേരളത്തില്‍ നിന്ന് ഗോവിന്ദചാമി വധിച്ച ഒരു പെണ്‍കൊച്ചും,മറ്റൊരു ''ജിഷ'' എന്ന പെണ്‍കൊച്ചും
കൊലചെയ്യപ്പെട്ടപ്പോള്‍, ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവരൊക്കെ എവിടെ പോയി?ഇവരൊക്കെ തന്നോ ഇവിടുത്തെ മലയാളി സമൂഹത്തിന്‍െറ വക്താക്കള്‍! അപ്പോള്‍ കൊലക്കും, കൊലപാതകത്തിനും,ബലാല്‍സംഘത്തിനും,തട്ടികൊണ്ടു പോകലിനുമൊക്ക അന്തസും,ആഭിജാത്യവും പണവും,പ്രശസ്തിയുമൊക്കെ വേണമോ,ഉന്നതരയി മലയാളി നേതാക്കള്‍ക്ക് പ്രതികരിക്കാന്‍!

ഒരു സെലിബ്രറ്റി,മരിച്ചാല്‍,പ്രസവിച്ചാല്‍,വിവാഹം കഴിച്ചാല്‍,അവാര്‍ഡ് ജേതാവായാല്‍
കാണാം പ്രമുഖരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ ഉടന്‍ ഉയര്‍ത്തെണീല്‍ക്കും! .ഏതോ ഒരു വെടിക്കെട്ടിന് ഇവരെ ഒക്കെ കണ്ടുമുട്ടി തോളില്‍ കയ്യിട്ട് ഫോട്ടോ കാച്ചി,ആ ഫോട്ടോ ഫെയിസ്ബുക്കില്‍ ഇട്ട് നമ്മെ ഞെട്ടിക്കും.എന്നാല്‍ ഇവിടെ എത്തി അവരുടെയൊക്കെ ചിലവില്‍ സുഖഭോഗങ്ങള്‍ പങ്കിട്ട് തിരികെ പോകുന്ന ഈ സെലിബ്രിറ്റികള്‍,നാട്ടില്‍ ചെന്നാല്‍ ഇവരെ അറിയുക പോലും ഇല്ല എന്നതാണ് നിജ്ജസ്ഥിതി.''തുത്തുകുലുക്കി പക്ഷി''കളെ പോലെ അമേരിക്കന്‍ മലയാളികള്‍ പെരുമാറി സാധാരണക്കരെ ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടു മടുത്തു.

''എല്ലാവക്കും തിമിരം!
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു
കണ്ണട വേണം...............''

എന്ന ശ്രീ മുരുകന്‍ കാട്ടാകടയുടെ കവിതാശകലം ഓര്‍ത്തു പോകുകയാണ്.അതല്ലേ നമ്മുക്കിടയില്‍ സംഭവിച്ചു കാണ്ടിരിക്കന്നത്?മലയാളി സംഘടനകള്‍, ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടാല്‍ അത് വീണ്ടും ശിഥിലീകരിച്ച് നാമാവിശേഷമാകുമെന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.നാട്ടില്‍ നടക്കുന്ന ജാഢകളോ,തന്ത്രങ്ങളോ വിദേശമലയാളികളുടെ ഇടയില്‍ ചിലവാകില്ല എന്ന ബോധം, നമ്മുടെ നല്ല നേതാക്കള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.ശ്രേഷ്ഠഭാഷ മലയാളത്തേയും,നമ്മുടെ സംസ്ക്കാരത്തെയും നെഞ്ചിലേറ്റുന്ന കുടിയേറ്റ വിഭാഗത്തില്‍ പെട്ട ഒരു തലമുറ ഇപ്പോഴും സജ്ജീവമായിട്ടുണ്ട്. കാലകരണപ്പെട്ട ആശയങ്ങളെയും, ആവിഷ്ക്കാരങ്ങളെയും വെടിഞ്ഞ് ഇവിടുത്തെ മുഖധാരാസംഘടനകള്‍ യോജിച്ച് മലയാളി കുടിയറ്റക്കാര്‍ക്ക് സ്‌നേഹവും,ബഹുമാനവും കൊടുത്ത് പ്രവര്‍ത്തിക്കുവാന്‍ നിസ്വാര്‍ത്ഥരായ ജനപ്രതിനധികള്‍ ഉണ്ടായി, ഇത്തരം പ്രസ്താനങ്ങളെ പുനരുദ്ധരിക്കട്ട എന്ന് പ്രത്യാശിക്കുന്നു

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code