Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാര്യയേയും മൂന്ന് കുട്ടികളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു   - എബി മക്കപ്പുഴ

Picture

തൃശൂര്‍: ഭാര്യയേയും മൂന്ന് കുട്ടികളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ മഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫാണ് ഈ നീച പ്രവര്‍ത്തി ചെയ്തതെന്ന് പോലീസ് അനുമാനിക്കുന്നു.ഭാര്യയേയും മൂന്ന് കുട്ടികളേയും കഴുത്തറുത്ത് കൊന്ന ശേഷം ജോണി വിഷം കഴിച്ചു മരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃന്തങ്ങള്‍ അറിയിച്ചത്.

ജോണി കേച്ചേരിയില്‍ സ്‌റ്റേഷനറി കട നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. പതിവിനു വിവരീതമായി ജോണിയെ കാണാത്തതിനെ തുടര്‍ന്ന് തന്റെ സുഹൃത്ത് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അടച്ചിട്ട വാതിലിന്റെ വിടവിലൂടെ രക്തം ഒഴുകിവരുന്ന നിലയില്‍ കണ്ടത്. രാത്രിയിലാണ് സംഭവം പുറംലോകമറിയുന്നത്.

ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ജോണി കത്തി കൊണ്ടു നാലു പേരുടെയും കഴുത്തറക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. രക്തം പുരണ്ട കത്തി വീടിനുള്ളിലെ വാഷ് ബേസിനില്‍ നിന്നു കണ്ടെത്തി. കേച്ചേരി ജംക്ഷനില്‍ സ്‌റ്റേഷനറി കട നടത്തുകയാണു ജോണി. ഇന്നലെ കട തുറന്നിരുന്നില്ല. വൈകിട്ടായിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു സുഹൃത്തും വ്യാപാരത്തിലെ പങ്കാളിയുമായ ജോസ് രാത്രി ഒന്‍പതു മണിയോടെ വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോഴാണു ദാരുണ സംഭവം പുറംലോകമറിഞ്ഞത്.

വാടകവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. പുറ്റേക്കര സെന്റ് മേരീസ് എല്‍പിഎസ്, പുറനാട്ടുകര സ്കൂള്‍ എന്നിവടങ്ങളിലാണു മക്കള്‍ പഠിക്കുന്നത്.
കെഎസ്എഫ്ഇയില്‍ 15 ലക്ഷം രൂപയും ചില വ്യക്തികളില്‍ നിന്നായി പത്തു ലക്ഷത്തോളം രൂപയും ജോണിക്കു കടമുള്ളതായാണു സൂചന. കുറച്ചു ദിവസമായി ഇതേക്കുറിച്ചു പറഞ്ഞു ജോണി സങ്കടപ്പെടാറുള്ളതായി സുഹൃത്ത് ജോസ് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code