Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു മരുന്ന് പല ഗുണങ്ങള്‍: മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ വിവര സാങ്കേതിക വിദ്യയുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍

Picture

ലോകമെമ്പാടും വില്‍ക്കപ്പെടുന്ന ഓരോ മരുന്നുകള്‍ക്ക് പിന്നിലും പതിറ്റാണ്ടുകളുടെ ഗവേഷണവും, ബില്യണ്‍ ഡോളര്‍ ചിലവും വേണ്ടിവരും. വിപണിയില്‍ വരുന്ന ഓരോ മരുന്നുകളും വിശദമായ ലബോറട്ടറി പരീക്ഷണങ്ങള്‍ക്കു ശേഷം മനുഷ്യരിലും കൂടി ഉപയോഗിച്ച് മൂന്നു ലെവലുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയാണ് പുറത്തിറക്കുന്നത്. ഓരോ മരുന്നുകള്‍ക്ക് പിന്നിലിലും 10 - 15 വര്ഷങ്ങളുടെ പ്രയത്‌നം ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ആണെന്ന് ഉറപ്പിക്കാന്‍ മരുന്നുകള്‍ ഇറക്കിയതിനു ശേഷവും നിരീക്ഷണ പഠനങ്ങള്‍ തുടരും. ഓരോ മരുന്നുകളും ഒരു പ്രത്യേക രോഗത്തിനാണ് കണ്ടുപിടിക്കപെണ്ടുന്നത്. എന്നാല്‍ ഒരു മരുന്നിനു മറ്റു ചില രോഗങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടാന്‍ സാധ്യത ഉണ്ട്. ഉദാഹരണത്തിന് ആസ്പിരിന്‍ (aspirin) എന്ന മരുന്നിന്റെ പ്രധാന ധര്‍മം പ്ലേറ്റിലെറ്റുകളുടെ അളവ് ക്രോഡീകരിക്കുക (ആന്റിപ്ലേറ്റിലേറ്റസ്) എന്നതാണ്; എന്നാല്‍ ഈ മരുന്ന് വേദന സംഹാരിയായും (pain killer), നീര്‍ക്കെട്ട് (inflammation) കുറക്കുന്നതിനും സഹായിക്കും. മരുന്നുകള്‍ക് മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള രാസ പ്രക്രിയകളെയും നിയന്ത്രിക്കുന്നതിന് കഴിവുള്ളതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായ മരുന്നുകള്‍ക്ക് മറ്റു ഏതെങ്കിലും അസുഖങ്ങളെ കൂടി നിയന്തിക്കുന്നതിനു കഴിവുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനു ഡ്രഗ് റീപൊസിഷനിങ് (drug repositioning) എന്നാണ് പേര്.

ന്യൂ യോര്‍ക്കിലെ മൌന്റ്‌റ് സീനായ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ഏകദേശം മുന്നോറോളം മരുന്നുകളും ആയിരത്തിലധിലധികം രോഗങ്ങളുടെയും ഡേറ്റ ശേഷകരിച്ചതിനു ശേഷം നടത്തിയ സമഗ്രമായ പഠനത്തിലൂടെ, ഏതെല്ലാം രീതിയിലുള്ള മരുന്നുകള്‍ക്ക് ഇങ്ങനെ ഒന്നിലധികം അസുഖങ്ങള്‍ ഭേദമാക്കാന്‍ സാധിക്കുമെന്നും ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പഠനത്തിലൂടെ ഡ്രഗ് റീപൊസിഷനിങ് എങ്ങനെ സാധ്യമാകുന്നു എന്നും, ഏതൊക്കെ താരത്തിലുള രാസ മൂലകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ആണ് ഇത്തരത്തില്‍ വികസിപ്പിക്കാം എന്നും കണ്ടെത്തിയിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അസുഖങ്ങള്‍ക്കു ഉപയോഗിക്കാവുന്ന മരുന്നുകള്‍ കണ്ടെത്തുന്നത് വഴി മാര്‍കെറ്റില്‍ ഇത് വരെ മരുന്നുകള്‍ ലഭിക്കാത്ത രോഗങ്ങള്‍ക്ക് താരതമ്യേന വേഗത്തില്‍ മരുന്ന് കണ്ടെത്താന്‍ സാധിക്കും എന്നാണ് കരുതുന്നത്. ഉദാഹരണത്തിന് മലേറിയ, ട്യൂബെര്‍ക്കുലോസിസ് എന്നിവക്കുള്ള മരുന്നുകള്‍ പ്രാദേശികാടിസ്ഥാനത്തില്‍ പേറ്റന്റുകളുടെ നിയന്ത്രണം ഇല്ലാതെ നിര്മിക്കാവുന്നതാണ്. എന്നാല്‍ കാന്‍സര്‍ പോലുള്ള മരുന്നുകളുടെ ഇങ്ങനെയുള്ള ഉല്പാദനത്തിന് നിയന്ത്രണം ഉണ്ട്. ഒരു മലേറിയ അല്ലെങ്കില്‍ ട്യൂബെര്‍ക്കുലോസിസ് മരുന്നിനു ഒരു പ്രത്യേക ക്യാന്‌സറിന് ഫലപ്രദമാണെങ്കില്‍ അത് കുറഞ്ഞ ചിലവില്‍ നിര്‍മിക്കാനും രോഗികളിലേക്കു എത്തിക്കാനും കഴിയും. വൈദ്യ ശാസ്ത്രം,ജീവശാസ്ത്രവും, കെമിസ്റ്ററി , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബിയോഇന്‍ഫോമാറ്റിക്‌സ് എന്നീ വ്യത്യസ്ത മേഘലകള്‍ കൂടി സംയോജിപ്പിച്ച ശാസ്ത്ര രീതിയിലൂടെയാണ് മരുന്നുകളുടെ പ്രവര്‍ത്തനവും, മരുന്നുകള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാകാവുന്ന ഫലങ്ങളും, പാര്‍ശ്വഫലങ്ങളും കണ്ടുപിടിച്ചത്. ഭാവിയില്‍ പല രോഗങ്ങള്‍ക്കു മരുന്ന് കണ്ടെത്തുന്നതിനും, ഫലപ്രദമായ ചികിത്സ ഇല്ലാത്ത രോഗങ്ങള്‍ക്കു ഇപ്പോള്‍ മാര്‍കെറ്റില്‍ ലഭ്യമായ ഏതെങ്കിലും മരുന്ന് ഫലപ്രദമാകുമോന്നു എന്ന് കണ്ടെത്താനും സാധിക്കുമെന്നാണ് ഈ പഠനം നയിച്ച അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ഷമീര്‍ ഖാദര്‍ അറിയിച്ചത്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് ഡോ. ഷമീര്‍ ഖാദര്‍. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ സ്വദേശിയായ ഡോ. ഷമീര്‍ കുന്നംകുളം ബഥനി ഹൈസ്കൂള്‍, ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ്, MACFAST - തിരുവല്ല, NCBS-TIFR ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, എം. ഐ. റ്റി. (MIT) എന്നീ സര്‍വകലാശാലകളിലെ ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കിയ ഡോ. ഷമീര്‍, മായോ ക്ലിനിക്, മൌന്റ്‌റ് സീനായ് തുടങ്ങിയ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫിലിപ്‌സ് ഹെല്‍ത്ത് കെയര്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഡയറക്ടര്‍ ആണ്. ജനിതക വിവരങ്ങള്‍ ഉപായയോഗിച്ചുള്ള ചികിത്സ രീതികളും, നാനോടെക്‌നോളജി, ഡ്രഗ് റെപ്പോസിഷനിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (A I) എന്നീ മേഖലകള്‍ ഏകോപിപ്പിച്ചു ചെലവ് കുറഞ്ഞതും, പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതും, ഫല പ്രദവുമായ മരുന്നുകളും, ചികിത്സ രീതികളും വികസിപ്പിച്ചെടുക്കകയാണ്.

അഞ്ചു ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നായി 13 ശാസ്ത്രജര്‍, മൂന്ന് വര്ഷം കൊണ്ടാണ് ഈ പഠനം പൂര്‍ത്തീകരിച്ചത്. ഈ പഠനത്തിലൂടെ സമാഹരിച്ച പല വിധത്തിലുള്ള വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് ആയി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. ഗവേഷകര്‍ക്കും, മരുന്ന് കമ്പിനികള്‍ക്കും ഈ ഡാറ്റാബേസ് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ഡാറ്റാബേസ് ഇവിടെ ലഭ്യമാണ്: http://repurposedb.dudleylab.org ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കമ്പ്യൂട്ടേഷണല്‍ ബിയോളജി എന്ന അന്താരാഷ്ട്ര ശാസ്ത്ര സംഘടനയുടെ, ഓസ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ബ്രീഫിങ്‌സ് ഇന്‍ ബിയോഇന്‍ഫോമാറ്റിക്‌സ് (Briefings in Bioinformatics) എന്ന ജേര്‍ണലില്‍ ആണ് ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രബന്ധം ഇവിടെ വായിക്കാവുന്നതാണ്: https://academic.oup.com/bib/article/2997208/Systematic-analyses-of-drugs-and-disease

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code