Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇവിടെ എല്ലാവര്‍ക്കും സന്തോഷം -തിരക്കഥ ഹാട്രിക് വിജയം (ജയ് പിള്ള)

Picture

തെളിയാത്തതു പലതും ഇപ്പോഴും എപ്പോഴും തെളിയാതെ തന്നെ ഇരിക്കും എന്ന് നമുക്ക് ഇവിടെ അടിവരയിടാം....

കുട്ടിക്കാലത്തു നമ്മുടെ അച്ഛനമ്മ മാരില്‍ നിന്നും,മുത്തച്ഛനിലും,മുത്തച്ഛിയില്‍ നിന്നും കേട്ടതും,ചെറിയ ക്ലാസ്സുകളില്‍ പഠിച്ചതും,ആയ ചില ഗുണപാഠ കഥകള്‍ ഉണ്ട്.അതിലൊന്നാണ് പെരുംതച്ചന്‍റെ കഥ.സത്യത്തില്‍ അതൊരു കഥയല്ല.നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോഴൊക്കെയോ സംഭവിച്ചതും,ഇപ്പോഴും സംഭവിച്ചുകൊണ്ടു ഇരിക്കുന്നതും ആണ്.

മലയാള നാടക രംഗത്ത് നിന്ന് സിനിമയിലൂടെ പ്രശസ്തിയില്‍ നിന്നും അത്യുന്നതമായ പദവിയിലേക്ക് എത്തിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട തിലകന്‍ ചേട്ടന്‍.സിനിമയിലും,നാടകത്തിലും,സ്വന്തം ജീവിതത്തിലും,രാഷ്ട്രീയത്തിലും ഇത്രയേറെ ഉറച്ച കാല്‍വയ്പുകള്‍ നടത്തിയ ഒരു കലാകാരന്‍ വേറെ ഉണ്ടാകുക ഇല്ല.ചിലപ്പോള്‍ നസീര്‍ സാര്‍ ഈ ഒരു പദവിയുടെ പല പടവുകളും കയറിയ ഒരാള്‍ ആയിരുന്നു.

ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ നെടും തൂണ്‍ ആയിരുന്നു.നാടക പ്രസ്ഥാനവും,കഥാ പ്രസംഗവും ഒക്കെ.സിനിമയും,ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസവും ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യുന്നതില്‍ തിലകന്‍ ചേട്ടന്‍ വിജയിച്ചിരുന്നു.

പക്ഷെ എവിടെ ആണ് അദ്ദേഹത്തെ വെട്ടി നിരത്തിയത്,ആരാണ് അത് ചെയ്തത്.നമുക്കെല്ലാപേര്ക്കും അറിയാം.തീപ്പെട്ടി കച്ചവടത്തില്‍ പൊട്ടിയ പഴയ കച്ചവടക്കാരനെയും,പിന്നീട് ഹാസ്യ കോക്രികള്‍ കാട്ടി ജന ശ്രെധ പിടിച്ചു പറ്റിയ പള പള മിന്നുന്ന ഉടുപ്പിട്ട ആ നടനെയും,വ്യവസായിയെയും ആരും മറക്കില്ല.സിനിമയിലെ അമ്മയെ ഭരിക്കുന്ന ആ അച്ഛനും,പിന്നെ ജന പ്രിയ മകനും കൂടി പലപ്പോഴും ചിരിച്ചു കൊണ്ട് പലരെയും വെട്ടി നിര്‍ത്തിയതും,വെട്ടി നിരത്തുന്നതും,അവര്‍ വിജയിച്ച റോളുകള്‍ പലതും സ്വന്ത സ്വഭാവത്തെ എടുത്തു കാട്ടുന്നതും ആയിരുന്നു.

തിലകന്‍ ചേട്ടനെ മാത്രം ആണോ ഈ തിമിംഗലങ്ങള്‍ വിഴുങ്ങിയത്.അല്ല.മലയാളത്തിന്റെ ഭാവി നടി ആയിരുന്ന മഞ്ജു വാര്യരെ സ്വന്തം ഉയര്‍ച്ചക്ക് വേണ്ടി സ്‌നേഹം അഭിനയിച്ചു വിവാഹം കഴിക്കുകയും,തുടര്‍ന്ന് മഞ്ജുവിനെ കൊണ്ട് അഭിനയും നിറുത്തി സാധാരണ കുടുംബിനിയുടെ റോളിലേക്ക് തള്ളി വിട്ടത് ആരാണ്?ദിലീപ് മഞ്ജു വിവാഹത്തിന് മുന്‍പ് ജനം ഇപ്പോള്‍ മറന്ന ഒരു തിരോധാന കഥ ഉണ്ട്? മഞ്ജുവിന്റെ,ആ തട്ടി കൊണ്ട് പോക്കിന് പിന്നില്‍ ഇന്ന് കാണുന്ന പള്‍സര്‍ സുനി ആയിരുന്നോ? അതോ?.. വെടക്കാക്കി തനിക്കാക്കുന്ന കലയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു പേരാണ് അമ്മയെ ഭരിക്കുന്നത്."മോളെ പറ്റിയത് പറ്റി ഇനിയിപ്പോ ഞാന്‍ പറയണ നീ കേള്‍ക്കൂ.." ഇങ്ങനെ തുടങ്ങിയ ആ ചാലക്കുടി ഡയലോഗില്‍ ആദ്യം മഞ്ജു പതറി എങ്കിലും,പ്രായമുള്ള ചാലക്കുടിക്കാരനെ അച്ഛന്റെ സ്ഥാനത്തു കണ്ടാണ് ദിലീപ് മഞ്ജു വിവാഹം നടക്കുന്നത്.എല്ലാം പ്ലാനിങ് മാത്രം ആയിരുന്നു.പിന്നീട് തന്റെ സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചു ഭീഷണയില്‍ ഭയന്ന് വിവാഹം വേര്‍പെടുത്തിയ മഞ്ജു വാര്യര്‍.ഇതൊന്നും വക വെക്കാതെ ഞങ്ങള്‍ സഹോദരങ്ങള്‍ ആണ് കൂട്ടുകാര്‍ ആണ് എന്ന് മാധ്യമങ്ങളോട് പല തവണ ആണയിട്ടു പറഞ്ഞ ദിലീപ് കാവ്യ വിവാഹം.അതും ഒരു ഭീഷണി അല്ല എന്ന് ആര് കണ്ടു.

ഇനി ജനങ്ങളുടെ ഇഷ്ട നടനായ കലാഭവന്‍ മണിയിലേക്കു വരാം.കൂട്ടുകാരെയും,ബന്ധുക്കളെയും,ചോദ്യം ചെയ്തു കൊലപാതകം അവരുടെ മേല്‍ കെട്ടി ഏല്പിക്കാന്‍ നോക്കുന്ന രാഷ്ട്രീയക്കാര്‍ ആരുടെ രാഷ്ട്രീയ ഭാവി,സിനിമാ ഭാവി ഉറപ്പിക്കാന്‍ ആണ് ഈ കൊടും ഹത്യ ചെയ്തത് എന്ന് സ്വയം ആലോചിച്ചു എടുക്കുക.മാധ്യമങ്ങളും,പ്രവര്‍ത്തകരും,വാര്‍ത്തകള്‍ സൃഷ്ടിച്ചു വിടുന്നു.ഇതില്‍ എത്ര വാര്‍ത്തകള്‍ സത്യസന്ധമായി അന്യോഷണ വിധേയം ആയിട്ടുണ്ട്? .എന്ത് കൊണ്ട് "പള്‍സ് സുനി"കോടതിയില്‍ ഹാജരായി.? ഒന്നിന് പിറകെ പല സിനിമ കഥകളും,വാണിഭ കഥകളും,ഭീഷണിയും,തട്ടി കൊണ്ട് പോക്കും ഉയര്‍ന്നു വരുമ്പോള്‍ ചിലര്‍ അതിനെ ഭയത്തോടെ കണ്ടിരിക്കുന്നു.അതിന്റെ തെളിവാണ് ഈ നാടകീയമായ കീഴടങ്ങലും ,അറസ്റ്റും എല്ലാം.അങ്ങിനെ സര്‍ക്കാരും.സിനിമാ നായകരും,ഗുണ്ടകളും,സ്ത്രീ വാദികളും ഒരു പോലെ വിജയിച്ചു.തെളിയാത്തതു പലതും ഇപ്പോഴും എപ്പോഴും തെളിയാതെ തന്നെ ഇരിക്കും എന്ന് നമുക്ക് ഇവിടെ അടിവരയിടാം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code