കന്‍സസ്: ഫെബ്രുവരി 22-ന് കന്‍സസ് സിറ്റിയിലെ ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ വെച്ചു അമ്പത്തിഒന്നുകാരനായ നേവി വെറ്ററന്‍ നടത്തിയ വെടിവെയ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഏവിയേഷന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചി ബോട്ട്ല കൊല്ലപ്പെടുകയും, സുഹൃത്ത് അലോകിന് ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വെടിവച്ചു എന്നു പറയുന്ന പ്രതി ആഡമിനെ (51) ഫെബ്രുവരി 23-നു പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തു.
വംശീയ വിദ്വേഷമാണ് വെടിവെയ്പിനു പ്രേരിപ്പിച്ചതെന്നും, വെടിവെയ്പിനു മുമ്പ് "ഗെറ്റ് ഔട്ട് ഓഫ് മൈ കണ്ട്രി' എന്ന് ഇയാള്‍ ആക്രോശിച്ചതായും പറയുന്നു.
ഹൈദരബാദില്‍ നിന്നുള്ള ശ്രീനിവാസ് ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 2005-ലാണ് എന്‍ജിനീയറിംഗ് ബിരുദമെടുത്തത്. തുടര്‍ന്ന് ടെക്സസിലെ എല്പാഡോ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ നിന്നും ബിരുദാന്തര ബിരുദം നേടി.
റോല്വെല് കോളജില്‍ കോളിന്സില് സീനിയര്‍ സിസ്റ്റം എന്‍ജിനീയറായിരുന്ന ശ്രീനിവാസ് 2014-ലിലാണ് പുതിയ കമ്പനിയായ ഗാര്മനില് ജോലിയില്‍ പ്രവേശിച്ചത്. ശ്രീനിവാസന്റെ പേരില്‍ "Go for no me' പേജ് ആരംഭിച്ചിട്ടുണ്ട്. 100000 ഡോളര്‍ കളക്ട് ചെയ്യാനാണ് തീരുമാനം.
Comments