Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍- 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി   - പി.പി. ചെറിയാന്‍

Picture

ന്യുയോര്‍ക്ക്: അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍-43) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സറിനെതിരെ പോരാട്ടത്തിലായിരുന്നു.

വളഞ്ഞവട്ടം പുത്തന്‍പുരക്കല്‍ പരേതനായ പി.കെ. ജോര്‍ജിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. കല്‍ക്കട്ടയിലായിരുന്നു കുടുംബം. 1979-ല്‍ അമേരിക്കയിലെത്തി.

കോട്ടയം പുകടിയില്‍ പി.എ. ആന്‍ഡ്രുസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ ഡോ. അലക്സ് ആന്‍ഡ്രൂസ് ആണു ഭര്‍ത്താവ്. ഏക പുത്രന്‍ ആരന്‍-9.

മൂത്ത സഹോദരി റേച്ചല്‍ തോമസ് (ടിപ്പിമോള്‍-23) 1988ല്‍ കാറപകടത്തില്‍ മരിക്കുകയായിരുന്നു.

ആല്‍ബനി ലോ സ്കൂളില്‍ നിന്നു നിയമത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ടിജിമോള്‍ ന്യു യോര്‍ക്കില്‍ ബിവോന ആന്‍ഡ് കോഹന്‍ പി.സിയില്‍ കോര്‍പ്പൊറേറ്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ സജീവാംഗവും സണ്ടേ സ്കൂള്‍ അധ്യാപികയുമായിരുന്നു.

പൊതുദര്‍ശനം: ഫെബ്രുവരി 24 വെള്ളി 5 മുതല്‍ 8 വരെ: മാത്യൂസ് ഫ്യൂണറല്‍ ഹോം, 2508 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്

സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 25 ശനി രാവിലെ 9:30: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്

സംസ്കാരം മൊറേവിയന്‍ സെമിത്തേരി, 2205 റിച്ച്മണ്ട് റോഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code