Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹിറ്റ്‌ലറുടെ ടെലിഫോണ്‍ ലേലം ചെയ്തത് 243000 ഡോളറിന്   - പി.പി. ചെറിയാന്‍

Picture

മേരിലാന്റ്: ലോക രാഷ്ട്രങ്ങളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തിയ സന്ദേശങ്ങള്‍ കൈമാറുന്നതിന് രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ അജ്ഞാതനായ ഒരാള്‍ ലേലത്തില്‍ പിടിച്ചതു 243000 ഡോളറിനാണ്.

മേരിലാന്റില്‍ ഫെബ്രുവരി 20 ഞായറാഴ്ച നടന്ന ലേലത്തില്‍ പലരും ബിഡ നല്‍കിയിരുന്നുവെങ്കിലും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത വ്യക്തിക്കായിരുന്നു ഫോണ്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്.

സീറമന്‍സ് കമ്പനി നിര്‍മ്മിച്ച ഫോണ്‍ 1945 ല്‍ ബര്‍ളിനിലെ ഹിറ്റ്‌ലര്‍ ഉപയോഗിച്ച ഒരു ബങ്കറില്‍ നിന്നാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷം നീണ്ടു നിന്ന ലോകമഹായുദ്ധം അവസാനിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഫീല്‍ഡ് മാര്‍ഷല്‍ ബെര്‍ണാര്‍ഡ് മോണ്ട്‌ഗോമറിയുടെ നിര്‍ദ്ദേശാനുസരണം ബ്രിട്ടീഷ് ഓഫീസര്‍ റില്‍ഫ് റെയ്‌നര്‍ നടത്തിയ റെയ്ഡിലായിരുന്നുവത്.

റെയ്‌നറുടെ കൈവശം വെച്ചിരുന്ന ഫോണ്‍ 1977 ല്‍ അദ്ദേഹത്തിന്റെ മരണശേഷം മകനാണ് കസ്റ്റഡിയില്‍ വെച്ചിരുന്നത്.

ചുവന്ന നിറത്തിലുള്ള ടെലിഫോണിന്റെ പുറകില്‍ നാസി പാര്‍ട്ടി ചിഹ്നവും, ഹിറ്റ്‌ലറുടെ പേരും കൊത്തിവെച്ചിരുന്നതായി അലക്‌സാണ്ടര്‍ ഹിസ്‌റ്റൊറിക്കല്‍ ഓക്ഫന്‍ പ്രതിനിധി ആന്‍ഡ്രിയാസ് കോണ്‍ഫീല്‍ഡ് വെളിപ്പെടുത്തി. ഹിറ്റ്‌ലര്‍ ഉപയോഗിച്ച വാഹനങ്ങളിലും, ട്രെയിനിലും, ഫീല്‍ഡ് ഹെഡ് ക്വോട്ടേഴ്‌സുകളിലും കൊണ്ടു നടന്നിരുന്ന ഈ ഫോണ്‍ അമൂല്യ നിധിയായി കാണുന്നുവെന്ന് ലേലത്തില്‍ പിടിച്ച അജ്ഞാതന്‍ പറഞ്ഞു.

Picture2



Comments


www.jeaics.com
by Jenet Abraham, Solon, OHIO on 2017-03-01 19:02:53 pm
Visit my web site often. You could get 10%commission for selling my web site to India and computer too. JEAIS Sincerely, Jenet Abraham (216) 632-2616 www.jeaics.com


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code