ഇന്ന് ഇന്ത്യയില്‍ എല്ലാ മേഖലകളിലും വ്യാജന്മാര് വിലസുന്നു.ഏതു ഡിഗ്രിയും വിലകൊടുത്തു വാങ്ങാവുന്ന വ്യാജന്മാരുടെ താവളമാണ് ഇന്ത്യ. വ്യാജന്മാര്ക്കു നിയമ നിര്‍മ്മാണം നടത്തേണ്ട നീതി ന്യായ കോടതികളിലും വ്യാജരെന്നു കണ്ടെത്തല്‍.
ഇന്ത്യയിലെ അഭിഭാഷകരില്‍ പകുതിയും വ്യാജന്മാരാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചത്.രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ വിവിധ കോടതികളിലായി എത്തുന്ന വ്യാജ അഭിഭാഷകരുടെ എണ്ണമെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശ്രമം ആരംഭിച്ചത്.രാജ്യത്തെ 50- 60 ശതമാനം അഭിഭാഷകര്‍ മാത്രമാണ് യഥാര്ത്ഥ് അഭിഭാഷകരെന്നും ബാക്കിയുള്ളവരൊക്കെ വ്യാജന്മാരാണെന്നും കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന് റിപ്പോര്‍ട്ട് നല്കി. ഇന്ത്യയിലെ നീതിന്യായ സംവിധാനത്തില്‍ ഉയര്‍ച്ചയുണ്ടാകണമെങ്കില്‍ വ്യാജന്മാര്ക്കെതിരെയായി ശക്തമായ ശിക്ഷ ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.
Comments