Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിജു ഇട്ടന്‍ സെന്റ് ജയിംസ് ചര്‍ച്ച് റാഫിള്‍ ടിക്കറ്റ് വിജയി

Picture

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുവേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ വിജയിയെ കണ്ടെത്തിന്നതിനുവേണ്ടിയുള്ള നറുക്കെടുപ്പ്, ഡിസംബര്‍ 31-നു ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടത്തപ്പെട്ടു. അന്നേദിവസം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍ അമേരിക്കന്‍ മേഖലയുടെ ആര്‍ച്ച് ബിഷപ്പ് അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാനാനന്തരം നടന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് കര്‍മ്മം അഭി. തിരുമേനി നിര്‍വഹിച്ചു. ടിക്കറ്റ് നമ്പര്‍ 1951 ആണ് സമ്മാനാര്‍ഹമായത്. ടെക്‌സസിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ ബിജു ഇട്ടന്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ. നറുക്കെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ അഭി. മെത്രാപ്പോലീത്ത ഫോണ്‍ ചെയ്ത് ബിജു ഇട്ടനെ വിവരം അറിയിക്കുകയും അനുമോദനങ്ങളും, ആശംസകളും നേരുകയും ചെയ്തു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ആകാശ് പോള്‍ അച്ചന്‍ അദ്ധ്യക്ഷത വഹിക്കുകയും മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇടവകയുടെ കടബാധ്യതകള്‍ തീര്‍ക്കുന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്, കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടവകയ്ക്ക് സാധിക്കട്ടെ എന്നു തിരുമേനി ആശംസിച്ചു. സെന്റ് ജയിംസ് ദേവാലയത്തിനു ഉണ്ടായ ഈ വലിയ നേട്ടത്തില്‍ അഹങ്കരിക്കാതെ, സദ് പ്രവര്‍ത്തികള്‍ ചെയ്ത് സഭയ്ക്കും സമൂഹത്തിനും നല്ല മാതൃകയായി ഇടവക വര്‍ത്തിക്കണമെന്ന് പിതാവ് കല്‍പിച്ചു.

റാഫിള്‍ കോര്‍ഡിനേറ്റര്‍ സിമി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് പൗലോസ് കെ. പൈലി ആശംസാ പ്രസംഗം നടത്തി. ട്രസ്റ്റി എല്‍ദോ വര്‍ഗീസ് കണക്ക് അവതരിപ്പിച്ചു. ഈ സംരംഭം വിജയകരമാക്കി തീര്‍ത്ത ഇടവക വികാരി ഫാ. ആകാശ് പോളിനേയും, റാഫിള്‍ കോര്‍ഡിനേറ്റര്‍ സിമി ജോസഫിനേയും അനുമോദിച്ചുകൊണ്ട് ബിജു കുര്യന്‍ മാത്യു സംസാരിച്ചു. ഇരുവര്‍ക്കും ഇടവകയുടെ ഉപഹാരങ്ങള്‍ അഭി. ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനി കൈമാറി. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇടവകാംഗത്തിനുള്ള പ്രത്യേക സമ്മാനം 50 ടിക്കറ്റുകള്‍ വിറ്റ സിമി ജോസഫിനു ലഭിച്ചു. റാഫിള്‍ ടിക്കറ്റ് വില്പന വിജയകരമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും ഇടവക വികാരി നന്ദി അറിയിച്ചു. ഇടവക സെക്രട്ടറി രഞ്ചു സഖറിയ സ്വാഗതവും, ട്രസ്റ്റി എല്‍ദോ വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു.

സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ യോഗത്തിനു മാറ്റുകൂട്ടി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു. സെന്റ് ജയിംസ് ഇടവകയുടെ നാനാവിധമായ വളര്‍ച്ചയ്ക്കുവേണ്ട പ്രചോദനങ്ങള്‍ നല്കി, നയിക്കുന്ന ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പതിനാലാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച്, ഇടവകയുടെ സ്‌നേഹോപഹാരം ജനുവരി നാലാം തീയതി ഭദ്രാസനാസ്ഥാനത്ത് വച്ചു അഭി. തിരുമേനിക്ക് ഇടവക വികാരി കൈമാറി. ഭദ്രാസനത്തെ കെട്ടുറപ്പോടെ നയിക്കാന്‍ തിരുമേനിക്ക് സാധിക്കട്ടെ എന്ന് ഇടവക വികാരി ഫാ. ആകാശ് പോള്‍ ആശംസിച്ചു. സെന്റ് ജയിംസ് ദേവാലയത്തിനു തന്നോടുള്ള കരുതലിനും, ആദരവുകള്‍ക്കും തിരുമേനി നന്ദി പ്രകാശിപ്പിച്ചു.

Picture2

Picture3

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code